പടന്ന

                      ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.സ്കൂളിലെ ഓണാഘോഷം
 "പഞ്ചബാണന്‍ തന്നുടേയ വഞ്ചനേയെ സഹീയാതെ... "കേരളീയ വേഷമണിഞ്ഞ്‌, അക്ഷരമുറ്റത്ത് അവര്‍ അഞ്ചു നിരയായി നിറദീപത്തെ വലയം ചെയ്ത് നിന്നു. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.സ്കൂളിലെ യു.പി.വിഭാഗത്തിലെ 110 കുട്ടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി ജംബോ തിരുവാതിര അവതരിപ്പിച്ചത്. ഓണാഘോഷ പരിപാടികള്‍ സാമ്പ്രദായിക രീതിയില്‍ നടത്തുമ്പോള്‍ തന്നെ എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയാണ് വിസ്മയത്തിരുവാതിരക്ക് വഴിയൊരുക്കിയത്. അര മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി അനുവാചകര്‍ക്ക് അവാച്യമായ അനുഭൂതിയായി. ക്ലാസ് മുറി നിറയെ ഒരുക്കിയ പൂക്കളമാണ് സ്കൂളിലെ മറ്റൊരു പരിപാടി. സ്കൂളിലെ മുഴുവന്‍ കുട്ടികളും കൊണ്ടു വന്ന പൂക്കളുപയോഗിച്ചാണ് ഭീമന്‍ പൂക്കളം തീര്‍ത്തത്. വിദ്യാലയ മുറ്റത്ത് അഞ്ചു ഊഞ്ഞാലുകളും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. പിന്നീട് , പാഠ ഭാഗങ്ങളെ ആസ്പദമാക്കി തയാറാക്കിയ അഞ്ചു നാടകങ്ങള്‍ അരങ്ങേറി. ആകാശത്തിന്റെ വിടവ്, തൊപ്പി തുന്നുന്നവര്‍, അമ്മ, ദൈവത്തിന്റെ കുപ്പായം, അമ്മ കൊയ്യുന്നു എന്നിങ്ങനെ അഞ്ചു നാടകങ്ങളാണ് പൂര്‍ണമായ രംഗ സജ്ജീകരണങ്ങളോടെ അവതരിപ്പിക്കപ്പെട്ടത്. രാഹുല്‍ ഉദിനൂര്‍, ഹാരിസ് നടക്കാവ്, പ്രസാദ് കണ്ണോത്ത്, പ്രമോദ്, അരുണ്‍, വിജിന്‍ ദാസ്‌ തുടങ്ങിയവരാണ് നാടകങ്ങള്‍ സംവിധാനം ചെയ്തത്. പരിപാടിക്ക് അധ്യാപകരായ സി.എം.മനോഹരന്‍, പി.പി.കുഞ്ഞികൃഷ്ണന്‍, എ.വി.സന്തോഷ്‌ കുമാര്‍, വി.ശിവദാസ്, കെ.ശ്രീധരന്‍ നമ്പൂതിരി, ജയന്‍, രാജേഷ്, സി.എം.സതി, പി.കൈരളി, വി.ചന്ദ്രിക എന്നിവര്‍ നേതൃത്വം നല്‍കി.



















ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂളില്‍യില്‍ പയ്യളത്ത് അമ്പാടിയേട്ടന്‍ കുട്ടികള്‍ക്ക് പച്ചക്കറി കൃഷിപരിശീലനം നല്‍കുന്നു തൃക്കരിപ്പൂര്‍ : ഇ-കൃഷിയുടെയും ഉപഗ്രഹ സഹായത്തോടെയുള്ള കൃഷി രീതികളുടെയും കാലത്ത് പരമ്പരാഗത കൃഷി പാഠങ്ങളുമായി അമ്പാടിയേട്ടന്‍ സ്‌കൂളിലെത്തി. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂളിലാണ് മുതിര്‍ന്ന കര്‍ഷകന്‍ എടച്ചാക്കൈയിലെ പയ്യളത്ത് അമ്പാടി കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്ംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിവരുന്ന പച്ചക്കറി കൃഷി പദ്ധിതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് അദ്ദേഹം കുട്ടികള്‍ക്ക് വിത്തിനങ്ങളെക്കുറിച്ചും നടീലിനെക്കുറിച്ചും അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയത്.വിത്ത് പായ്ക്കറ്റിലെ അഞ്ച് വിത്തുകള്‍ നടുന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും അദ്ദേഹം കുട്ടികള്‍ക്ക് നല്‍കി. ചീര,വെണ്ട,മുളക്,വഴുതിന,പയര്‍ എന്നിവയുടെ വളരീതി,ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചും ക്ലാസെടുത്തു.വെളുത്തുള്ളി കഷായം,വേപ്പെണ്ണ മിശ്രിതം,വേപ്പിന്‍ കഷായം,പുകയില കഷായം തുടങ്ങിയവയുടെ നിര്‍മാണരീതിയും വിശദീകരിച്ചു.പടന്ന കൃഷിഭവന്‍ വിദ്യാലയത്തിലെ 404 വിദ്യാര്‍ഥികള്‍ക്കാണ് വിത്ത് നല്‍കിയത്. പച്ചക്കറികള്‍ നല്ല രീതിയില്‍ കൃഷിചെയ്യുന്നവര്‍ക്ക് സ്‌കൂള്‍ തലത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.രാഘവന്‍, അധ്യാപകരായ പി.വി ഭാസ്‌കരന്‍, കെ.വി സുധീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിദ്യാരംഗം സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ കവിതാരചന മല്‍സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ബാബു മാസ്റ്റര്‍, വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുള്‍ റബ്ബില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്