കയ്യൂര്‍-ചീമേനി

School Report Podavoor AUP
അഭിനന്ദനങ്ങള്‍
Add caption

ഇതാ ഒരു ഗ്രാമീണ വിദ്യാലയം നേട്ടത്തിന്‍റെ നെറുകയില്‍...ഇത് കൂട്ടായ്മയുടെ വിജയഗാഥ.തങ്ങളുടെ പരിസ്ഥിതിയെ ഉള്‍പ്പെടെ അറിവുരൂപീകരണത്തിന് പ്രയോജനപ്പെടുത്തി നേടിയെടുത്ത ഉജ്ജ്വല വിജയം,മാതൃകയാക്കാം വിദ്യാലയം ഏറ്റെടുത്തുനടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ...ദേശീയ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പര്യാവരണ്‍ മിത്ര പുരസ്കാരം വിദ്യാലയം ഏറ്റുവാങ്ങുന്ന ആ നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം.അഭിമാനത്തോടെ...

Add caption

                          ഹൈദരാബാദില്‍ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തില്‍ വെച്ച് ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാടിന് മാതൃകയായ പൊതാവൂര്‍ എയുപി സ്‌കൂളിന് പര്യാവരണ്‍മിത്ര ദേശീയ അവാര്‍ഡ് സമ്മാനിച്ചു.സ്‌കൂളിന് വേണ്ടി അധ്യാപകരായ കെ.എം അനില്‍കുമാര്‍,സി.ശശികുമാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് എജുക്കേഷന്‍ ആര്‍സെല്‍ മിത്തലിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പര്യാവരണ്‍മിത്ര പദ്ധതിയുടെ മികച്ച പ്രകടനം കാഴ്ച വെച്ചതിനാണ് വിദ്യാലയത്തെത്തേടി പുരസ്‌കാരമെത്തിയത്.18 കി.മീ.ദൂരത്തില്‍ 2000 ലധികം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച വഴിയോരത്തണല്‍ പദ്ധതി,സാമൂഹ്യ പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ സംഘടിപ്പിച്ച പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍,പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍ നടത്തിയ ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനം എന്നിവയൊക്കെ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.സി.ഇ.ഇ ഡയരക്ടര്‍ ഡോ.കാര്‍ത്തികേയ സാരാഭായിയുടെ അധ്യക്ഷതയില്‍ യുനസ്‌കോ പ്രോഗ്രാം സ്‌പെഷലിസ്റ്റ് ബെര്‍ണാര്‍ഡ് കോംപസ് അവാര്‍ഡ് സമ്മാനിച്ചു.ശ്രീ.ഡല്‍സിന്‍ ജനാത്തില്‍,ഡോ.ബാലകൃഷ്ണ കിസുപതി,ജയശ്രീ ശര്‍മ്മ,ശോഭീ സിഹ്ന,പി.എം ബഗ്ദ എന്നിവര്‍ സംസാരിച്ചു.

നാട്ടുരുചിയുടെ പെരുമയും, നാടന്‍ വിഭവങ്ങളുടെ നന്മയും വിളിച്ചറിയിച്ച് 'കറിക്കൂട്ടം' - നാവിലൂറും നാട്ടുരുചിയും തേടി പരിപാടി ജനശ്രദ്ധയാകര്‍ഷിച്ചു. ഓണാഘോഷ ഭാഗമായി പൊതാവൂര്‍ എ. യു. പി സ്കൂള്‍ ഹരിത സേനയാണ് പൊതു ജനപങ്കാളിത്തത്തോടെ കറിക്കൂട്ടം ഒരുക്കിയത്. കയ്യൂര്‍ - ചീമേനി ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് കുടുംബശ്രീ യൂണിറ്റുകള്‍ മത്സരാടിസ്ഥാത്തില്‍ നടന്ന കറിക്കൂട്ടത്തില്‍ ഒരു കൈനോക്കാന്‍ എത്തി. വിവിധ ഇലകള്‍ ഉപയോഗിച്ചും, ചക്ക, കാമ്പ്, കൂമ്പ്, താള്, ചേന, ചേമ്പ് തുടങ്ങിയ ഉപയോഗിച്ചും ഉപ്പേരി മുതല്‍ മസാലക്കറി വരെയുള്ള കറിവൈവിധ്യങ്ങള്‍ ഒരുക്കി. അന്‍പതോളം വിഭവങ്ങളാണ് പരിപാടിയിലൂടെ ഒരുക്കിയത്.ഇവയുടെ പ്രദര്‍ശനത്തിനൊപ്പം, സിവിക് കൊടക്കാട് നയിച്ച അടുക്കള ക്വിസും. കെ. ബീ. ആര്‍ കണ്ണന്‍റെ ആരോഗ്യ പാചക ക്ലാസ്സും ശ്രദ്ധേയമായി. കറിക്കൂട്ടം മത്സരത്തില്‍ കൈരളി കുടുംബശ്രീ പുലിയന്നൂര്‍,സഹൃദയ കുടുംബശ്രീ പൊതാവൂര്‍, വിജയ കുടുംബശ്രീ കനിയംതോല്‍ എന്നിവര്‍ ജേതാക്കളായി. അടുക്കള ക്വിസ് മത്സരത്തില്‍ ഒരുമ മയ്യല്‍, അനശ്വര ചെറിയാക്കര കുടുംബശ്രീ യൂണിറ്റുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. മത്സര വിജയികള്‍ക്ക് പി കുഞ്ഞിക്കണ്ണന്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ വി മന്മഥന്‍, കെ എം അനില്‍ കുമാര്‍, സി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി പൂക്കള മത്സരം, മാവേലി എഴുന്നള്ളത്ത്‌, ഓണസദ്യ എന്നിവയും നടന്നു.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്