IEDC

പൂര്‍വ്വ രോഗങ്ങള്‍ ചലന സ്വാതന്ത്ര്യം നിഷേധിച്ചവര്‍...വീല്‍ചെയറുകളിലും കിടക്കകളിലും ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍..വിധിയുടെ ക്രൂരതയ്ക്കുമുന്നില്‍ പതറാതെ അവര്‍ ഒത്തുകൂടി...

ഫാമിലി

വിശേഷങ്ങള്‍ പങ്കുവച്ചും സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്തും അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം അവര്‍ ഒരു ദിവസം ചിലഴിച്ചു. അമ്മയും നന്മയും ഒന്നാണ്..ഞങ്ങളും നിങ്ങളും ഒന്നാണ്..എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ചന്തേര ബിആര്‍സിയില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമമാണ് ഹോം ബെയ്‌സ്ഡ് കൂട്ടുകാരുടെ കൂട്ടായ്മയ്ക്ക് വേദിയായത്.ചെറുവത്തൂര്‍ ബി.ആര്‍.സി പരിധിയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി ഇരുപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് സ്‌നേഹസംഗമത്തില്‍ പങ്കെടുത്തത്.
ശ്രീ.സി.പി ഹരീഷ്...ഒരു കൈത്താങ്ങ്

ശാരീരികമായ വെല്ലുവിളി കാരണം അവരവരുടെ വീടുകളില്‍ തളച്ചിടേണ്ടി വന്ന ബാല്യത്തിലേക്ക് ദൈവദൂതന്മാരായി നടന്നു വന്ന ബി.ആര്‍സിയിലെ റിസോഴ്‌സ് അധ്യാപകരും വെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സ്‌നേഹസംഗമത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.വീടുകളില്‍ തന്നെ പഠനം നടത്തുന്ന ഇവര്‍ക്ക് അപൂര്‍വമായി ലഭിച്ച സഹപാഠികളെ കണ്ടപ്പോള്‍ പിന്നെ പിരിഞ്ഞുപോകാനായിരുന്നു വിഷമം.കൈനിറയെ സമ്മാനങ്ങളുമായി മടങ്ങിയ കുട്ടികള്‍ വീണ്ടുമൊരു കൂടിച്ചേരലിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചു.
സമ്മാനം
ദാ..പിടിച്ചോളൂ
അവശതകള്‍ മറന്നുള്ള കളിചിരികള്‍ രക്ഷിതാക്കള്‍ക്കും അധ്യാപികര്‍ക്കും നൊമ്പരമായി.ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി എസ്.എസ്. ആവിഷ്‌കരിച്ച ഐ.ഇ.ഡി.സി പദ്ധതി പ്രകാരം ഇത്തരം കുട്ടിളെ വീടുകളില്‍ ചെന്നാണ് പഠിപ്പിക്കുന്നത്.സ്‌കൂളുകളില്‍ ചേര്‍ത്തിട്ടും ക്ലാസ് അന്തരീക്ഷത്തില്‍ പാഠങ്ങള്‍ ഗ്രഹിക്കുന്നതിന് പ്രയാസം നേരിടുന്ന കുട്ടികളില്‍ 20 പേരാണ് ശനിയാഴ്ച ഒത്തുചേര്‍ന്നത്. ചന്തേര ബി.ആര്‍.സി പരിധിയില്‍ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികമാര്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് വീടുകളില്‍ എത്തി പഠിപ്പിക്കുന്നത്.ഓരോരുത്തരുടെയും വൈകല്യങ്ങള്‍ കണ്ടറിഞ്ഞാണ് പഠനരീതി.ഇതിനായി വ്യത്യസ്ത പഠന ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്.സ്‌നേഹസംഗമത്തില്‍ എത്തിയവര്‍ക്ക് പാവകള്‍,ബില്‍ഡിംഗ് ബ്ലോക്കുകള്‍, പിയാനൊ,പന്തുകള്‍,കളറിംഗ് പുസ്തകം ,ബ്രഷ് തുടങ്ങിയവ സമ്മാനമായി നല്‍കി.ദൃശ്യങ്ങള്‍ കണ്ടും പാട്ടുകള്‍ ആസ്വദിച്ചും നിറം നല്‍കിയും കുട്ടികള്‍ സ്‌നേഹസംഗമം ആസ്വാദ്യകരമാക്കി.
ഒരു കൂട നിറയെ സമ്മാനം തരാം..മക്കളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കൂ
ഇവളെന്‍റെ കൂട്ടുകാരി

സ്നേഹസംഗമം
റിസോഴ്സ് അധ്യാപിക-ലൈനി
റിസോഴ്സ് അധ്യാപിക-ജ്യോതി
റിസോഴ്സ് അധ്യാപകന്‍-സുരേഷ്
ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന യുവ എഞ്ചിനീയര്‍ സി.പി.ഹരീഷും സുഹൃത്തുക്കളായ പത്തോളം യുവ എഞ്ചിനീയര്‍മാരുമാണ് സ്‌നേഹസംഗമത്തിന് അരങ്ങൊരുക്കിയത്.ഇതിനുമുമ്പും ഇത്തരത്തില്‍ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ നന്മ ലക്ഷ്യം വെച്ച് ഈ സുഹത്തുക്കള്‍ സഹായങ്ങള്‍ ചെയ്തു പോരുന്നുണ്ട് .എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.വി.ഭാസ്‌കരന്‍ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഉപജില്ലയിലെ എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഒ.രാജഗോപാലന്‍ അധ്യക്ഷനായിരുന്നു.ഓരോ കുട്ടിള്‍ക്കുമുള്ള ഇണങ്ങിയ സമ്മാനപ്പൊതികള്‍ യുവ എഞ്ചിനീയര്‍ സി.പി ഹരീഷ് വിതരണം ചെയ്തു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.എം.ബാലന്‍,ഇടയിലക്കാട് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍,സാജന്‍ ബിരിക്കുളം എന്നിവര്‍ സംസാരിച്ചു.മഹേഷ്‌കുമാര്‍ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.
സുരേഷ്,ഹരീഷ്,ഒ.രാജഗോപാലന്‍,ഭാസ്കരന്‍ മാസ്റ്റര്‍,ഡോ.എം.ബാലന്‍
















ദീനക്കിടക്കയില്‍ അക്ഷരമധുരം നുകര്‍ന്ന് 
അസീറയും ആമിനയും

അപൂര്‍വരോഗം ചലന സ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ അക്ഷരവെളിച്ചം പകരാനെത്തുന്ന ടീച്ചറമ്മ കുട്ടികള്‍ക്ക് സാന്ത്വനമാകുന്നു.എടച്ചാക്കൈ പാലത്തേരയിലെ യാസിര്‍ അറഫാത്ത് കുഞ്ഞായിഷ ദമ്പതികളുടെ ഏഴു വയസ്സുകാരി അസീറയും നാലു വയസ്സുകാരി ആമിനയുമാണ് ജന്മനാ ബാധിച്ച രോഗത്തിന്റെ തളര്‍ച്ചയിലും അക്ഷരലോകത്ത് പിച്ച വെക്കുന്നത്.ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി എസ്എസ്എ ആവിഷ്‌കരിച്ച ഐഇഡിസി പദ്ധതി പ്രകാരം ചന്തേര ബിആര്‍സിയിലെ റിസോര്‍സ് അധ്യാപിക ബി.രോഷ്ണിയാണ് ഇവര്‍ക്ക് വീട്ടിലെത്തി അക്ഷരമധുരം പകര്‍ന്നുനല്‍കുന്നത്.ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അതിജീവിച്ച് മറ്റുകുട്ടികള്‍ക്കൊപ്പം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ വീട്ടിലെത്തുന്ന ടീച്ചറെ കാത്തിരിക്കുകയാണ് കുട്ടികളെന്നും.പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്നു പോകുന്ന അസുഖമാണിരുവര്‍ക്കും.കൈകാലുകളിലെ സ്വാധീനക്കുറവുകാരണം ശരീരം നേരെ നിര്‍ത്താന്‍ പോലും കഴിയുന്നില്ല.എടച്ചാക്കൈ എയുപി സ്‌കൂളില്‍ രണ്ടാം തരത്തില്‍ എത്തി നില്‍ക്കുന്ന അസീറ ആദ്യകാലങ്ങളില്‍ ഉമ്മയുടെ സഹായത്താല്‍ സ്‌കൂളില്‍ എത്തിയിരുന്നു.ക്ലാസ്സന്തരീക്ഷത്തില്‍ കുട്ടിക്ക് പാഠങ്ങള്‍ ഗ്രഹിക്കാന്‍ പറ്റാതായപ്പോഴാണ് ടീച്ചര്‍ വീട്ടിലെത്തി പാഠം ആരംഭിച്ചത്.അനുജത്തി ആമിന തൊട്ടടുത്ത അങ്കണവാടിയില്‍ പോകുന്നുണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട രോഷ്ണിടീച്ചര്‍ എത്തുന്ന ദിവസങ്ങളില്‍ അവധിയെടുക്കും.ടീച്ചറെത്തുമ്പോഴേക്കും പാഠപുസ്തകങ്ങളുമെടുത്ത് നേരത്തെ തന്നെ പഠിക്കാന്‍ തയ്യാറായിരിക്കും.ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസ്സ്്.കണ്ണുകളും കൈകളും ഏകോപിപ്പിച്ചുകൊണ്ടുള്ള ലളിതമായ പാഠങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്.മുത്തുകള്‍ നൂലില്‍ കോര്‍ക്കുക, കളറിംഗ്,പാട്ടുപാടല്‍, എണ്ണല്‍ തുടങ്ങിയവയാണ് ഇപ്പോഴത്തെ പഠനരീതി.ഇരുവരും നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യും.ആദ്യകാലങ്ങളില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നെങ്കിലും രോഷ്ണി ടീച്ചറുടെ സമീപ്യം ഇവര്‍ക്ക് അനുഗ്രഹമാവുകയായിരുന്നു.ടീച്ചറുടെ മുടങ്ങാതെയുള്ള ശിക്ഷണമാണ് ഇവരെ ഇങ്ങനെയെങ്കിലുമാക്കിയെടുത്തതെന്ന് കുട്ടികളുടെ മാതാവ് കുഞ്ഞായിഷ പറയുന്നു.
ഇവരുടെ ബലഹീനതകള്‍ ലഘൂകരിക്കാനുതകുന്ന ഉപകരണങ്ങളും കസേരകളും എസ്എസ്എ നല്‍കിയിട്ടുണ്ട്.ജന്മനാ കണ്ടുവന്ന രോഗത്തിന്റെ ചികില്‍സക്കായി നിരവധി ഡോക്ടര്‍മാരെ കാണിച്ചിരുന്നുവെങ്കിലും കാര്യമായ മാറ്റങ്ങള്‍ കൈവന്നിട്ടില്ല. സമപ്രായക്കാരായ കുട്ടിള്‍ സ്‌കൂള്‍ വിശേഷങ്ങല്‍ പറയുമ്പോള്‍ ഇവര്‍ക്കിപ്പോള്‍ സങ്കടമില്ല....കാരണം ഇവര്‍ക്കുമുണ്ട് പറയാനേറെ പഠന വിശേഷങ്ങള്‍...........

.

അസീറ വരച്ച ചിത്രങ്ങള്‍









ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച നക്ഷത്രക്കൂട്ടം ക്യാമ്പ് ശ്രദ്ധേയമായി. ആലന്തട്ട എ യു പി സ്‌കൂളാണ് വ്യത്യസ്തമായൊരു ഒത്തുചേരലിന് വേദിയായത്. കാസര്‍ഗോഡ് എസ് എസ് എയുടെ സഹകരണത്തോടെ ചെറുവത്തൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തിലാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റ് കുട്ടികള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്തി സംയോജിത പരിശീലനം സംഘടിപ്പിച്ചത്. ശാസ്ത്രം, ഗണിതം, ഭാഷ, ഐടി എന്നിവയുടെ അവതരണത്തിനായി വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്താണ് ക്യാമ്പ് ഒരുക്കിയത്. കളിപ്പന്തല്‍,വനയാത്ര,പട്ടംപറത്തല്‍,പക്ഷി നിരീക്ഷണം,കളിയരങ്ങ്,ക്യാമ്പ് ഫയര്‍ തുടങ്ങിയ വിനോദപ്രദമായ പ്രവര്‍ത്തനങ്ങളും കുട്ടികളില്‍ ഉണര്‍വേകി. ഇത്തരം കുട്ടികളുടെ കഴിവിന്റെ ഉന്നമനത്തിനായി എന്തൊക്കെ ചെയ്യാന്‍ കഴിയിമെന്ന രക്ഷിതാക്കള്‍ക്കുള്ള ബോധ്യപ്പെടുത്തല്‍ കൂടിയായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. ചെറുവത്തൂര്‍ ഉപജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിന്ന് നാല്‍പതോളം പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്കൊപ്പം ആലന്തട്ട എ യു പി സ്‌കൂളിലെ കുട്ടികളും ക്യാമ്പില്‍ പങ്കാളികളായി. ക്യാമ്പില്‍ സുഭാഷ് അറുകര, കെ ദിനേശന്‍, മുംതാസ് രാജേഷ്, രോഷ്ണി, സിന്ധു, ശോഭ, ദിവ്യമേരി, രജിത, ബി ശ്രീകല, സി ശ്രീകല, സുരേഷ്,ഷിനി ഫിലിപ്പ്, സീമ, ജസ്റ്റിന്‍ മാത്യു, ദിലേഷ്,സജിത്,അനീഷ്,അബ്ദുള്‍ റഹീം എന്നിവര്‍ ക്ലാസെടുത്തു.




തെറാപ്പി

പടന്ന പി.ഇ.സി യിലെ  തെറാപ്പി സെന്‍ററില്‍ നിന്ന്



Add caption

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്