Posts

Showing posts from July 6, 2014

ബി .ആര്‍ .സി വാര്‍ത്ത‍ : ഐ .ഇ .ഡി .സി മെഡിക്കല്‍ ക്യാമ്പ്‌

Image

ബി .ആര്‍ .സി വാര്‍ത്ത‍ : ഐ .ഇ .ഡി .സി മെഡിക്കല്‍ ക്യാമ്പ്‌

Image

കാനത്തൂരിന്റെ മാത്രം സാമൂഹ്യശാസ്ത്ര ക്ലാസ് കാണൂ..

ആറാം ക്ലാസാണ്.വിഷയം സാമൂഹ്യശാസ്ത്രം.പശ്ചിമഘട്ടത്തിലൂടെ എന്ന ഒന്നാമത്തെ യൂണിറ്റാണ് പഠിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു മൊഡ്യൂളുകളിലായി പശ്ചിമഘട്ടത്തിന്റെ സവിശേഷതകള്‍ കുട്ടികള്‍ പഠിച്ചുകഴിഞ്ഞു.പശ്ചിമഘട്ടത്തില്‍ നിന്നാണ് കേരളത്തിലെ നദികള്‍ ഉത്ഭവിക്കുന്നതെന്നും നാം വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് ഈ നദികളില്‍ അണകെട്ടിയാണ് എന്നുമുള്ള ആശയമാണ് ഇനി രൂപീകരിക്കേണ്ടത്. ക്ലാസിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ഞാന്‍ പത്തുവരെ എണ്ണുമ്പോഴേക്കും എല്ലാകുട്ടികളും നിശബ്ദരായി. പതിയെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് അവര്‍ കണ്ണുകളടച്ചു.ക്ലാസ് ഏറെക്കുറെ നിശബ്ദമായി. ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെ ശബ്ദങ്ങളാണ് കേള്‍ക്കുന്നത്? കുട്ടികള്‍ ഏകാഗ്രതയോടെ ശ്രദ്ധിക്കുന്നു. ക്ലാസിനകത്തുനിന്ന് ? …....................... ഇനി ക്ലാസിനു വെളിയില്‍ നിന്നോ? …...................... അങ്ങു ദൂരെനിന്ന്? …................... അല്പസമയത്തിനുശേഷം കുട്ടികളോട് കണ്ണുതുറക്കാന്‍ ആവശ്യപ്പെട്ടു. കേട്ട ശബ്ദങ്ങളെക്കുറിച്ചുപറയാന്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് അവസരം നല്‍കി. ക്ലാസിനകത്ത് ഒരു നാണയം വീണ ശബ്ദം കേട്ടു.ചെരുപ്പ് കൊണ്ട് ആരോ തറയിലുരസി.അപ്പുറത്ത് മാഷ്