Posts

Showing posts from July 21, 2013

പ്രധാനാധ്യാപകരുടെ ഏകദിന ആസൂത്രണസംഗമം

Image
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള പ്രധാനാധ്യാപകരുടെ ഏകദിന ആസൂത്രണസംഗമം വിവിധ സബ് ജില്ലകളില്‍ ആരംഭിച്ചു.വാര്‍ഷിക പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എല്‍ പി, യു പി, ഹൈസ്കൂളുകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജൂലായ് - ആഗസ്റ്റ് മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ഹെഡ് മാസ്റ്റര്‍മാരുടെ ഏകദിന ആസൂത്രണ സംഗമങ്ങള്‍ പൂര്‍ത്തിയായി . ഇതിന്റെ ഭാഗമായി 'ആഗസ്റ്റ് മാസം - ലാബ് ശാക്തീകരണമാസം' എന്ന നിലയില്‍ സ്കൂളുകളില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടായി വരുന്നു. ആഗസ്റ്റ് മാസത്തില്‍ ലാബിന്റെ ക്രമീകരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു കുറിപ്പ് ഹെഡ് മാസ്റ്റര്‍ പരിശീലനത്തില്‍ വിതരണം ചെയ്യുകയുണ്ടായി ചെറുവത്തൂര്‍ ഉപജില്ലയിലെ പരിശീലനം 26 ന് നടന്നു. എ ഇ ഒ പ്രകാശന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍, ലക്ചറര്‍ പി പി വേണുഗോപാലന്‍എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.53 അധ്യാപകര്‍ പങ്കെടുത്തു Lab Activities Std 1 to 7 by Mahesh

മെഡിക്കല്‍ ക്യാമ്പ്-2013

Image
medical camp-2013