Posts

Showing posts from August 27, 2017

അവധിക്കാല പ്രവര്‍ത്തന പാക്കേജുകള്‍

  ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികള്‍ക്കായി ഓണം അവധിക്കാലത്ത്‌  ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പാക്കേജുകള്‍ ചെറുവത്തൂര്‍ ബി.ആര്‍.സി. യില്‍ തയ്യാറാക്കിയിരിക്കുന്നു. അവധി ദിനങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാലയം തുറന്ന ശേഷം അധ്യാപകര്‍ക്ക് വിലയിരുത്താം  onam-package1 by Razeena Shahid on Scribd Onam Package2,3,4 by Razeena Shahid on Scribd

ഐ.ഇ.ഡി.സി - പരിഹാരബോധന ക്ലാസുകൾക്ക് തുടക്കമായി -26.08.2017

Image
         സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസുകൾക്ക് തുടക്കമായി.ചെറുവത്തൂർ ബി ആർ സി, കൂലേരി ജി എൽ പി സ്കൂൾ, ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് ക്ലാസുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.                                ഇനിയുള്ള എല്ലാ ശനിയാഴ്ചകളിലും കുട്ടികളിലേക്ക് പാഠ്യ വസ്തുതകൾ എളുപ്പത്തിലെത്തിക്കാനുള്ള നൂതന പ0ന പ്രവർത്തനങ്ങളോടെയുള്ള ക്ലാസുകൾ നടക്കും. ഐ സി ടി സാധ്യതകൾ, വർക്ക് ഷീറ്റുകൾ, ചിത്രകാർഡുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ളതാകും ക്ലാസുകൾ .കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടുതൽ ഇടപെടുവിച്ചുകൊണ്ടും അവർക്ക് പരിഗണന ലഭിക്കുന്നതിനുമുള്ള തരത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.                   ചെറുവത്തൂർ ബി ആർ സി കേന്ദ്രത്തിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പി വി പ്രസീദ സംസാരിച്ചു.കൂലേരി ജി എൽ പി സ്കൂളിൽ ബി ആർ സി ട്രെയിനർ പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് വി എം ബാബുരാജ് അധ്യക്ഷനായിരുന്നു.പി കെ സരോജിനി, എം ധന