Posts

Showing posts from June 3, 2018

കൂലേരി സ്കൂളിൽ കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സിൽ

Image
 ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തനങ്ങൾ നേരിൽ കണ്ടറിയുന്നതിനായി കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സിൽ. തൃക്കരിപ്പൂർ കൂലേരി ഗവ: എൽ.പി.സ്കൂളിൽ ചെറുവത്തൂർ ബി.ആർ.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വേറിട്ട രീതിയിലുള്ള ക്ലാസ്സ് പി.ടി.എ യോഗത്തിലേക്കാണ് രക്ഷിതാക്കൾ ഏറെ താല്പര്യത്തോടെ എത്തിയത്.ബി.ആർ.സി ട്രെയിനർ പി.വി.ഉണ്ണി രാജൻ ഓരോ കുട്ടിയോടും അവരവരുടെ  കുപ്പായത്തിന്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ്സ് ആരംഭിച്ചപ്പോൾ അവർ വാചാലരായി. സ്മാർട്ട് ക്ലാസ്സ് മുറിയിലെ സ്ക്രീനിൽ തെളിഞ്ഞ കാക്കയുടെ കുപ്പായത്തെക്കുറിച്ചുള്ള  ചോദ്യത്തിനുത്തരമായി കുട്ടികൾ പറഞ്ഞ കാര്യങ്ങൾ ചേർത്ത്''കാക്കയ്ക്കുണ്ടൊരു കുപ്പായം..കറുത്ത കുപ്പായം '' എന്ന രണ്ടു വരി പാട്ട് മാഷ് പാടിയപ്പോൾ കുട്ടികൾ അത്യുത്സാഹത്തോടെ ഏറ്റു പാടി.തുടർന്ന് കാണിച്ച തത്തയെ കുറിച്ചും ,കൊക്കിനെക്കുറിച്ചും കുട്ടികൾ സ്വന്തമായി വരികൾ കൂട്ടിച്ചേർത്ത് പാടി 'തത്തയ്ക്കുണ്ടൊരു കുപ്പായം..പച്ചക്കുപ്പായം കൊക്കിനുണ്ടൊരു കുപ്പായം...വെള്ളക്കുപ്പായം."ഒടുവിൽ പുള്ളിക്കുപ്പായമിട്ട കൊച്ചു പെൺകുട്ടിയെക്കുറിച്ചും അവർ വരികളുണ്ടാക്കി."ദേവുവിനുണ്ടൊരു
Image