യുദ്ധഭീകരതയ്‌ക്കും പ്ലാസ്റ്റിക് ഭീകരനുമെതിരെ' ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യവുമായി കുട്ടികൾ നടത്തിയ അവകാശ പ്രഖ്യാപന റാലി നാടിന് ആവേശവും മാതൃക പകരുന്നതുമായി. ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെയും ക്വിറ്റിന്ത്യാ ദിനത്തിന്റെയും ഭാഗമായി ബിആർസി ചെറുവത്തൂരും പിലിക്കോട് ഗ്രാമപഞ്ചായത്തുമാണ് കാലിക്കടവ് ടൗണിൽ നൂറുകണക്കിന് കുട്ടികളെ അണിനിരത്തി റാലി സംഘടിപ്പിച്ചത്. ചന്തേര ജി യു പി സ്കൂൾ ,പിലിക്കോട് ജി യു പി സ്കൂൾ, ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും അധ്യാപകരും സഡാക്കോ കൊക്കുകളും പ്ലക്കാഡുകളുമേന്തി യുദ്ധവിരുദ്ധ - പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി റാലിയിൽ അണിനിരന്നു . No War...........No Pollution Quit Plastic....Save Earth ...