Posts

Showing posts from November 6, 2016
Image
ബി.ആർ.സി.ചെറുവത്തൂർ മാതൃഭാഷ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദൃശ്യ ശ്രാവ്യ ക്വിസ് മത്സരം യു.പി.വിഭാഗത്തിൽ നന്ദന.ടി, തേജശ്രീ എസ്.മധു (ജി.യു.പി.എസ്. ചന്തേര ), അബിജ അർജുൻ, സായൂജ്.പി.ടി. (എ.യു.പി.എസ്.ആലന്തട്ട), പാർത്ഥിവ് പ്രകാശ്, ദേവാഞ്ജന .ഇ എം.(ജി.യു.പി.എസ്‌. പിലിക്കോട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.     എൽ.പി വിഭാഗത്തിൽ ദേവിക സി.കെ., അഭിനന്ദ് എം.വി. (എ.യു.പി.എസ്.ഉദിനൂർ സെൻട്രൽ ), നിവേദിത ടിവി, സാന്ദ്ര സുരേഷ് (എ.എൽ.പി.എസ്. പടന്ന തെക്കെക്കാട്), മീര.കെ, അതുൽ പി. (ജി.എൽ.പി.എസ്.മൈത്താണി ) എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ.

Cluster Report November 5

Cluster Report by Razeena Shahid on Scribd

കേരളം അറുപതിന്റെ നിറവിൽ...ഒപ്പം ചേർന്ന് ബി.ആർ.സി.ചെറുവത്തൂരും

കേരളത്തിന്റെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സർവശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ  കാസർഗോഡ് ജില്ലയിൽ നടക്കുന്ന മാതൃഭാഷാ പക്ഷാചരണത്തിന്റെ സമാപനം നവംബർ 14 ന് ചെറുവത്തൂർ ബി.ആർ.സി.യിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ 'പൊതുവിദ്യാഭ്യാസവും ഭാവി കേരളവും' എന്ന വിഷയത്തിൽ ടി.ഗംഗാധരൻ, 'മലയാളമാണെന്റെ ഭാഷ' എന്ന വിഷയത്തിൽ സി.എം.വിനയചന്ദ്രൻ എന്നിവർ പ്രബന്ധാവതരണം നടത്തും.          സെമിനാറിനു മുന്നോടിയായി നവംബർ 7 മുതൽ 14 വരെ വിദ്യാർഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 'കേരളത്തെ അറിയുക...അറിവു നേടി വളരുക ' എന്ന സന്ദേശമുമായി 7 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്  ചെറുവത്തൂർ ഉപജില്ലയിലെഎല്ലാ വിദ്യാലയങ്ങളിലും എൽ.പി, യു.പി.വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക്  പത്താം തീയതി നടക്കുന്ന പഞ്ചായത്തുതല മത്സരത്തിലും, ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു വീതം ടീമുകൾക്ക് 12ന് ബി.ആർ.സിയിൽ വെച്ച് നടത്തുന്ന മൾട്ടീ മീഡിയ മെഗാ ക്വിസ്സിലും പ