Posts

Showing posts from December 11, 2016
Image
അഭിനവ് കൃഷ്ണയ്ക്ക് പിറന്നാൾ മധുരവുമായി ടീച്ചറും കുട്ടികളും വീട്ടിലെത്തി സെ ൻറ്‌ പോൾസ് എ . യു . പി .  സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് കൃഷ്ണ . കൂട്ടുകാരോടൊപ്പം ക്ലാസിലിരുന്ന് പഠിക്കാൻ കഴിയുന്നില്ല . പഠനത്തിൽ മിടുക്കനായ അഭിനവിന് പേശികളുടെ ബലക്ഷയമാണ് അവനെ വിദ്യാലയത്തിൽ പോകാൻ കഴിയാതാക്കിയത് . അഭിനവിന്റെ ജന്മദിനം ഓർമ്മിച്ചെടുത്ത കൂട്ടുകാരും , പ്രധാനാധ്യാപികയും , ടീച്ചറും , ഒപ്പം   അഭിനവിനെ വീട്ടിലെത്തി പഠിപ്പിക്കുന്ന റിസോഴ്സ്‌ ടീച്ചർ പ്രസീതയും മുംതാസും  അഭിനവിന്റെ വീട്ടിലെത്തി . പ്രധാനാദ്ധ്യാപിക സിസ്റ്റർ ആഗ്നെസ് മാത്യു  അഭിനവിന് പിറന്നാൾ മധുരം നൽകി . പിറന്നാൾ കേക്ക് മുറിച്ചു എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ജന്മദിനാശംസകൾ നേർന്നു. പിറന്നാളാഘോഷിക്കാൻ കൂട്ടുകാരും ടീച്ചർമാരുമെത്തിയത് അഭിനവിനെ ഏറെ സന്തോഷിപ്പിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ മധുരം നുകരാൻ ഞങ്ങൾ വീണ്ടും എത്തും എന്ന് കൂടി അഭിനവിനെ അറിയിച്ചാണ് കൂട്ടുകാരും ടീച്ചർമാരും മടങ്ങിയത്.
Image
വിദ്യാലയമികവിന് ശക്തി പകരാന്‍ Hello english   I പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നത് പൊതുവിദ്യാഭ്യാസവകുപ്പും എസ് . എസ് . എ യും മുന്നോട്ടുവെക്കുന്ന ഒരു വലിയ ലക്ഷ്യമാണ് . ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി ഒട്ടേറെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് . അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് Hello english. ക്ലാസ്സ് മുറിയില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പാല്‍പ്പായസം പോലെ മധുരാനുഭവമായി മാറിയാലേ അതവര്‍ നന്നായി ആസ്വദിക്കുകയും സംസാരിക്കുകയുമുള്ളു . അപ്പോഴേ രക്ഷിതാക്കളും പൊതുസമൂഹവും പൊതുവിദ്യാലയങ്ങളെ വേണ്ടരീതിയില്‍  അംഗീകരിക്കുകയുള്ളു . ക്ലാസ്സ്മുറികളില്‍ ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുള്ള പുതിയ വാതായനമാണ് hello english അധ്യാപകര്‍ക്കു മുന്നില്‍ തുറന്നുനല്‍കുന്നത് . സര്‍ഗാത്മക നാടകത്തിന്റെ സാധ്യതകള്‍ ഇംഗ്ലീഷ് പാഠഭാഗങ്ങളിലേക്ക് സന്നിവേശിപ്പിച്ചും , കളികളുടെഊര്‍ജം പ്രയോജനപ്പെടുത്തിയും , ടീച്ചറുടെ ഇംഗ്ലീഷ്സംസാരവും ടീച്ചറും കുട്ടിയും തമ്മിലുള്ള ഇന്ററാക്ഷന്‍ കൂടുതല്‍ഫലപ്രദമാക്കിയും , കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി വ്യത്യസ്ത രീതിയില്‍ കഥകള്‍  

പയർ മൊഴിയുമായി കൂളിയാട്ടെ കുട്ടികൾ

Image
അന്താരാഷ്ട്ര പയർ വർഷാചരണത്തിന്റെ സമാപന പരിപാടി എന്ന നിലയിലാണ് കൂളിയാട് ഹൈസ്കൂളിൽ മാതൃകാപരമായ 'പയർ മൊഴി' എന്ന പരിപാടി ഒരുക്കിയത് . 5,6,7 ക്ലാസുകളിലെ ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിലേ പഠനാശയങ്ങൾ കുട്ടികൾ ശേഖരിച്ച വിത്തുകൾ ഉപയോഗിച്ച്പാനലിൽ ചിത്രീകരിച്ചത് .യു .പി.വിഭാഗത്തിലെ മുഴുവൻ കുട്ടികളേയും 8 പേർ വീതമുള്ള സയൻസ് സർക്കിളുകളായി തിരിച്ച് മൂന്ന് മണിക്കൂർ കൊണ്ട് മത്സരാടിസ്ഥാനത്തിലാണ് പയർ പാനൽ തയ്യാറാക്കിയത് . ഏഴാം ക്ലാസ്സിലെ ശ്രീനിവാസ രാമാനുജൻ സയൻസ് സർക്കിൾ പൂമ്പാറ്റയുടെ ജീവിത'ചക്രം ചിത്രീകരിച്ച് ഒന്നാം സ്ഥാനത്തെത്തി.സൂര്യ-ചന്ദ്രഗ്രഹണങ്ങൾ ,പൈഥഗോറസ് സിദ്ധാന്തം, ജന്തു സസ്യ കോശങ്ങൾ തുടങ്ങിയ മുപ്പതോളം പഠനാശയങ്ങളാണ് പയർ കൊണ്ട് ചിത്രീകരിക്കപ്പെട്ടത് .ഒരു കുട്ടിക്ക് ഒരു ചാൽപയർ ,സ്കൂർ പറമ്പിൽ നൂറ് മീറ്റർ നീളത്തിൽ പയർ കൃഷി ,പയർ കൊണ്ട് ഭൂപട നിർമാണം തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പയർ വർഷാചരണത്തിന്റെ ഭാഗമായി നടത്തിയിരുന്നു. പയർ മൊഴി പരിപാടിക്ക് കെ.വി.ലളിത, മനോജ് മാത്യു, കെ.ചന്ദ്രൻ ,കെ.കെ.ഗണേശൻ, എം.വി വിജയൻ ,കെ.നളിനി, പി.ഗൗരി, രാജലക്ഷ്മി, തുടങ