അഭിനവ് കൃഷ്ണയ്ക്ക് പിറന്നാൾ മധുരവുമായി ടീച്ചറും കുട്ടികളും വീട്ടിലെത്തി


സെൻറ്‌ പോൾസ് എ.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് കൃഷ്ണ . കൂട്ടുകാരോടൊപ്പം ക്ലാസിലിരുന്ന് പഠിക്കാൻ കഴിയുന്നില്ല . പഠനത്തിൽ മിടുക്കനായ അഭിനവിന് പേശികളുടെ ബലക്ഷയമാണ് അവനെ വിദ്യാലയത്തിൽ പോകാൻ കഴിയാതാക്കിയത് . അഭിനവിന്റെ ജന്മദിനം ഓർമ്മിച്ചെടുത്ത കൂട്ടുകാരും, പ്രധാനാധ്യാപികയും , ടീച്ചറും , ഒപ്പം  അഭിനവിനെ വീട്ടിലെത്തി പഠിപ്പിക്കുന്ന റിസോഴ്സ്‌ ടീച്ചർ പ്രസീതയും മുംതാസും  അഭിനവിന്റെ വീട്ടിലെത്തി . പ്രധാനാദ്ധ്യാപിക സിസ്റ്റർ ആഗ്നെസ് മാത്യു  അഭിനവിന് പിറന്നാൾ മധുരം നൽകി . പിറന്നാൾ കേക്ക് മുറിച്ചു എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ജന്മദിനാശംസകൾ നേർന്നു. പിറന്നാളാഘോഷിക്കാൻ കൂട്ടുകാരും ടീച്ചർമാരുമെത്തിയത് അഭിനവിനെ ഏറെ സന്തോഷിപ്പിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ മധുരം നുകരാൻ ഞങ്ങൾ വീണ്ടും എത്തും എന്ന് കൂടി അഭിനവിനെ അറിയിച്ചാണ് കൂട്ടുകാരും ടീച്ചർമാരും മടങ്ങിയത്.

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016