Posts

Showing posts from October 21, 2012

കുട്ടികളെ നല്ല വായനക്കാരാക്കാം

Image
ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അവര്‍ക്ക് കുട്ടിക്കഥകള്‍ വായിച്ചുകൊടുക്കാം. അറിയുന്ന, മനോഹരമായ ഫെയറിടെയില്‍സും മറ്റും ലളിതമായി പറഞ്ഞുകൊടുക്കാം. പേടി തോന്നുന്ന കഥകള്‍ വേണ്ട. കേട്ടാല്‍ അവരുടെ മനസില്‍ നല്ല സ്വപ്‌നങ്ങള്‍ ഉണ്ടാവുന്ന കഥകള്‍ മതി. ചില കഥകള്‍ വീണ്ടും വീണ്ടും പറയാന്‍ കുട്ടികള്‍ ആവശ്യപ്പെടുന്നത് സാധാരണമാണ്. ഇങ്ങനെ പലതവണ അവര്‍ കേട്ട കഥകള്‍ ഇടയ്ക്ക് അവരെക്കൊണ്ട് തിരിച്ചും പറയിക്കണം. ഇത്, അവര്‍ തനിയെ വായിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ്. തിരക്കില്ലാത്ത സമയം, അല്ലെങ്കില്‍ കുട്ടി വിടാതെ പിറകെത്തന്നെ നടക്കുന്ന സമയം പുസ്തകപരിചയത്തിനായി മാറ്റിവെക്കാം. ഒന്നാം ക്ലാസ് തൊട്ട് കഥാപുസ്തകങ്ങള്‍ നല്‍കാം. നിറയെ ചിത്രങ്ങളുള്ള, ഒരു പേജില്‍ ഒന്നോ രണ്ടോ വാചകങ്ങളില്‍ കഥ പറയുന്നവയാണ് നല്ലത്. വലിയ അക്ഷരങ്ങളുള്ള പുസ്തകം വാങ്ങുക. അമ്മയോ അച്ഛനോ ഒപ്പമിരുന്ന് വായിച്ചുകൊടുക്കുന്നത് കുട്ടികള്‍ക്ക് വലിയ ഇഷ്ടം തന്നെ. അപ്പോള്‍ വരികളിലൂടെ വിരല്‍ തൊട്ട്‌കൊണ്ട് വേണം വായിച്ചുകൊടുക്കാന്‍. ഇടയ്ക്ക് വായിച്ചുതീര്‍ത്ത വരികള്‍ അവരെക്കൊണ്ട് വീണ്ടും വായിപ്പി

എ.എല്‍.പി.എസ് വലിയപറമ്പ

Image
Add caption തീരദേശത്തെ കാവല്‍സസ്യങ്ങളായ കണ്ടലുകള്‍ തിരിച്ചറിഞ്ഞ് വിദ്യാര്‍ഥികളുടെ യാത്ര. വലിയപറമ്പ് എ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം യാത്ര നടത്തിയത്.വിവിധയിനം മത്സ്യങ്ങള്‍, കക്കകള്‍, പക്ഷികള്‍, കടല്‍ത്തീരത്തെ കടലെടുക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്ന അടച്ചുവള്ളികള്‍, ചിള്ളിമുള്ളുകള്‍, അമരത്തൈ എന്നിവ കുട്ടികള്‍ പരിചയപ്പെട്ടു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത യാത്രയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു. ആനന്ദ്‌പേക്കടം, കൃഷ്ണദാസ് പലേരി, ശ്രീജിത്ത് ഇടയിലക്കാട് എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപിക ടി.പ്രവീണ, എ.ബി.സലാഹുദ്ദീന്‍, കെ.ടി.സുജയ, സി.വി.റീന, വി.സുജാത, കൊളങ്ങര രാമന്‍ എന്നിവര്‍ നേതൃത്വം നല്കി. Add caption

കാഴ്ച..............എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രല്‍

http://digitalpaper.mathrubhumi.com/c/466412

ഹരിത സമ്പദ് വ്യവസ്ഥ

Image
Add caption

ശുക്ര സംതരണം..............വീഡിയോ

Image

ജി.എച്ച്.എസ്.എസ് പിലിക്കോട്

Image
നല്ല മാതൃക....................അഭിനന്ദനങ്ങള്‍ സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മികവാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയാണ് വര്‍ണ്ണാഭമായി. ഒരു നാടിന്റെ തന്നെ യശസ്സുയര്‍ത്തിക്കൊണ്ട് തങ്ങളുടെ വിദ്യാലയം നേടിയെടുത്ത നേട്ടങ്ങളുടെ സന്തോഷത്തില്‍ പിലിക്കോട് ഗ്രാമം ഒന്നടങ്കം പങ്കുചേര്‍ന്നു. പിലിക്കോട് ഗവ: യു പി സ്‌കൂള്‍ പരിസരത്തുനിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. മുത്തുക്കുടകളും വാദ്യ മേളങ്ങളും നിശ്ചല- ചലന ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി. മദ്യവിപത്തിനെതിരെയും പ്ലാസ്റ്റിക്കിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയിലും ഒക്കെയുള്ള നിശ്ചല ചലനദൃശ്യങ്ങള്‍ ഏറെ ആകര്‍ഷകമായി. Add caption Add caption Add caption Add caption Add caption Add caption Add caption Add caption

കലോത്സവ വിശേഷം-2012

Image
കലോത്സവ വിശേഷം-2012 ഉദ്ഘാടനം- ടി വി ഗോവിന്ദന്‍  കലോത്സവം ഉത്സവമാക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തി ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം ഏറ്റെടുത്ത ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന് പിന്തുണയുമായി ചന്തേരയിലെ ഗ്രാമീണ ജനത ഒഴുകിയെത്തി. പരിമിതമായ സൌകര്യത്തിലാണെങ്കിലും തങ്ങളുടെ നാട്ടില്‍ വന്നെത്തിയ കുട്ടികളുടെ മേളയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇവിടെയുള്ളവര്‍ എന്നതിന്‍റെ തെളിവായി മാറി ഇന്ന് നടന്ന കലോത്സവ സംഘാടക സമിതി യോഗം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് യോഗം ആരംഭിക്കുമ്പോള്‍ തന്നെ ചന്തേര ഗവ: യു പി സ്കൂളിലെ ഹാള്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. അനാഥമാകേണ്ടിയിരുന്ന ഈ മേള സധൈര്യം ഏറ്റെടുത്ത ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന് ജനങ്ങളുടെ ഈ പിന്തുണ സന്തോഷം പകരുകയും ചെയ്യുന്നു. എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍ നടക്കേണ്ടതിനാല്‍ അത്രയും വേദികള്‍ക്കുള്ള സ്ഥലമാണ് ഇനി കണ്ടെത്തേണ്ടത്‌., ചന്തേര യു പി സ്കൂളിനും കാലിക്കടവിനും ഇടയില്‍ തന്നെ വേദികള്‍ ഒരുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘാടക സമിതി ഭാരവാഹികള്‍., ഏതായാലും എല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ഒരു മേളയാക്കി ഇത