കലോത്സവ വിശേഷം-2012

കലോത്സവ വിശേഷം-2012

ഉദ്ഘാടനം-ടി വി ഗോവിന്ദന്‍ 
കലോത്സവം ഉത്സവമാക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തി
ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം ഏറ്റെടുത്ത ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന് പിന്തുണയുമായി ചന്തേരയിലെ ഗ്രാമീണ ജനത ഒഴുകിയെത്തി. പരിമിതമായ സൌകര്യത്തിലാണെങ്കിലും തങ്ങളുടെ നാട്ടില്‍ വന്നെത്തിയ കുട്ടികളുടെ മേളയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇവിടെയുള്ളവര്‍ എന്നതിന്‍റെ തെളിവായി മാറി ഇന്ന് നടന്ന കലോത്സവ സംഘാടക സമിതി യോഗം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് യോഗം ആരംഭിക്കുമ്പോള്‍ തന്നെ ചന്തേര ഗവ: യു പി സ്കൂളിലെ ഹാള്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. അനാഥമാകേണ്ടിയിരുന്ന ഈ മേള സധൈര്യം ഏറ്റെടുത്ത ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന് ജനങ്ങളുടെ ഈ പിന്തുണ സന്തോഷം പകരുകയും ചെയ്യുന്നു. എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍ നടക്കേണ്ടതിനാല്‍ അത്രയും വേദികള്‍ക്കുള്ള സ്ഥലമാണ് ഇനി കണ്ടെത്തേണ്ടത്‌., ചന്തേര യു പി സ്കൂളിനും കാലിക്കടവിനും ഇടയില്‍ തന്നെ വേദികള്‍ ഒരുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘാടക സമിതി ഭാരവാഹികള്‍., ഏതായാലും എല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ഒരു മേളയാക്കി ഇത്തവണത്തെ കലോത്സവത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. നവംബര്‍ 21 മുതല്‍ 24 വരെ ചന്തേര ബി ആര്‍ സി കേന്ദ്രീകരിച്ച് നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവ നടത്തിപ്പിന് സംഘാടക സമിതിയായി. ചന്തേര ഗവ:യു പി സ്കൂള്‍ ഹാളില്‍ നടന്ന സംഘാടക സമിതി യോഗം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി രമണി അധ്യക്ഷത വഹിച്ചു. എ ഇ ഒ ജോസ് വര്‍ഗീസ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി വി ശ്രീധരന്‍ മാസ്റ്റര്‍, പി വി പത്മാവതി, കെ മാധവി, കെ ശ്യാമള പി കുഞ്ഞിക്കണ്ണന്‍,പി കെ രഘുനാഥ്‌, ഒ .രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ വി രമണി ചെയര്‍ പേഴ്സണും , ടി മോഹനന്‍ വര്‍ക്കിങ്ങ് ചെയര്‍മാനും, പി രാജന്‍ ജനറല്‍ കണ്‍വീനറുമായുള്ളതാണ് സംഘാടകസമിതി ഈ മാസം 27 ന് നടക്കുന്ന ഭാരവാഹികളുടെ യോഗത്തില്‍ വേദികളെ കുറിച്ച് തീരുമാനം കൈക്കൊള്ളും. വന്‍ ജനപങ്കാളിത്തമാണ് സംഘാടക സമിതി രൂപീകരണയോഗത്തിലുണ്ടായത്

പങ്കാളിത്തം

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015