Posts

Showing posts with the label ശിശുദിനമെത്തുമ്പോള്‍............

ശിശുദിനമെത്തുമ്പോള്‍............

Image
 പ്രിയമുള്ള കൂട്ടുകാരെ, ഏവര്‍ക്കും ശിശുദിനാശംസകള്‍ ! വര്‍ഷങ്ങള്‍ക്കുംമുന്‍പ് , 1889 - ല്‍ ഇതുപോലൊരു നവംബര്‍ പതിനാലിനാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും കൂട്ടുകാരുടെ പ്രിയപ്പെട്ട ചാച്ചാജിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു  ജനിച്ചത്. ദീര്‍ഘദര്‍ശിയായ ആ രാഷ്'ട്രശില്‍പിയെ ഈ അവസരത്തില്‍ നമുക്ക് ആദരപൂര്‍വ്വം ഓര്‍മിക്കാം. ദിനാചരണങ്ങള്‍ അപകടസൂചനകള്‍ കൂടിയാണ്. ബാല്യത്തിന്റെ പ്രാധാന്യം നമ്മുടെ സമൂഹം വേണ്ട രീതിയില്‍  തിരിച്ചറിയുന്നില്ല എന്നതാണ് ശിശുദിനാഘോഷത്തന്റെ പിന്നാമ്പുറത്തുള്ള ഒരു അപകട സൂചന. അതുകൊണ്ടായിരിക്കുമല്ലോ ദിനാചരണമൊക്കെ വേണ്ടിവന്നത്. കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, അവകാശം മുതലായ കാര്യങ്ങള്‍ ആണ്ടറുതികളില്‍ വന്നുപോകുന്ന ദിനാചരണങ്ങളിലും ആഘോഷങ്ങളിലും  മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ് മറ്റൊരപകടം. വര്‍ഷങ്ങളായി നമ്മള്‍ ശിശുദിനം ആഘോഷിച്ചുവരുന്നുണ്ടല്ലോ. എന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമവും ചൂഷണവും പീഡനവും നമ്മുടെ നാട്ടില്‍ കൂടിക്കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം കുട്ടികളുള്ള നമ്മുടെ രാജ്യം (2011 ലെ കാനേഷുമാരി കണക...