
ജൂൺ 15 വെള്ളി -പുതിയ അധ്യയന വർഷത്തിലെ രണ്ടാം ശനിയും ഞായറുമല്ലാത്ത ആദ്യത്തെ പൊതു അവധി, പെരുന്നാൾ ദിനം. തൊട്ടു വരുന്ന ശനിയും ഞായറും കൂടിയാകുമ്പോൾ മൂന്നു ദിവസത്തെ അവധി ആസ്വദിക്കാനുള്ള തയ്യാറെടുപ്പ് മുമ്പേ നടത്തിക്കാണും പലരും.. പക്ഷെ, ഓർക്കാപ്പുറത്തായിരുന്നു വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്‌ക്ക് സുസ്മേരവദനനായി ഹെഡ്മാഷുടെ എളിമയോടെയുള്ള അഭ്യർഥന, ''നമ്മുടെ വിജയൻ മാഷിന് നാളെ മാത്രമേ സമയമുള്ളൂ.. ഹെഡ് മാഷായി പ്രമോഷൻ കിട്ടി ഇപ്പം പോയതല്ലേയുള്ളൂ.. സാധ്യായ ദിവസങ്ങളിലും, ശനിയാഴ്ചയുമൊന്നും സ്കൂൾ ഒഴിവാക്കി വരാൻ മാഷിന് കഴിയില്ലത്രേ... നാളെയാണെങ്കിൽ പെരുന്നാൾ അവധിയല്ലേ.. രാവിലെ മുതൽ വൈകുന്നേരം വരെ മാഷ് ഫ്രീയാണ്... നമ്മൾ റെഡിയാണെങ്കിൽ ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല നാളെത്തന്നെയാവാമെന്ന് മാഷ് പറയുന്നു.. പെരുന്നാളാണ്.. ലീവാണ്...വീട്ടിൽ പല തിരക്കും കാണും.. എങ്കിലും കുറച്ചു പേരെങ്കിലും നാളെ വരികയാണെങ്കിൽ വിജയൻ മാഷുടെ സേവനം പ്രയോജനപ്പെടുത്തി നമുക്ക് എൽ.പിയിലും യു.പി.യിലും ഓരോ ക്ലാസ്സിലേക്കെങ്കിലും ഗണിത ലാബിനാവശ്യമായ ഉപകരണങ്ങൾ ഉണ്ടാക്കാമായിരുന്നു.. എന്താ നിങ്ങടെ അഭിപ്രായം? ബുദ്ധിമുട്ടാണെങ്കി...