ഇനി മൗസ് ക്ലിക്കുകൊണ്ട് കണക്കിലെ കുരുക്കഴിക്കാം കണക്ക് പിഴയ്ക്കുന്നവരും കണക്കിനെ പഴിക്കുന്നുവരും ഇനി വിഷമിക്കേണ്ടതില്ല. പത്താംതരക്കാര്‍ക്ക് ഒന്നാന്തരം പഠന പ്രവര്‍ത്തനങ്ങളുമായി പുറത്തിറങ്ങിയ ഗണിത പഠന സിഡി ശ്രദ്ധേയമാകുന്നു. കണക്കിലെ കുഴപ്പംപിടിച്ച പ്രശ്‌നങ്ങള്‍ക്ക് ഇനി മൗസ് ക്ലിക്കിന്റെ വേഗത്തില്‍ പരിഹാരം കാണാം. കേരള പ്രൈവറ്റ് സെക്കന്ററി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ അക്കാദമിക് കൗണ്‍സിലും സിനര്‍ജി എഡ്യുക്കേഷണല്‍ സര്‍വീസും സംയുക്തമായാണ് ലളിതമായ പഠനപ്രവര്‍ത്തനങ്ങളുമായി സിഡി പുറത്തിറക്കിയത്. ഗണിത വിഷയങ്ങള്‍ മന:പാഠമാക്കിയും എഴുതിയും ശീലിച്ച കീഴ്‌വഴക്കത്തിന് മാറ്റംകുറിച്ചുകൊണ്ടാണ് കളികളിലൂടെയും ചിത്രങ്ങളിലൂടെയും ഗണിതം ലളിതമാക്കി 'ഈസി പ്ലസ് മാത്തമാറ്റിക്‌സ് ' സിഡി നിര്‍മിച്ചത്. സമാന്തര ശ്രേണികള്‍, വൃത്തങ്ങള്‍, രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി, ഘനരൂപങ്ങള്‍, സൂചക സംഖ്യങ്ങള്‍, ജ്യാമിതിയും ബീജഗണിതവും തുടങ്ങി മുഴുവന്‍ പാഠവിഷയങ്ങള്‍ മൗസ് ക്ലിക്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും. സൂചക സംഖ്യകളുടെ നിര്‍ദ്ധാരണത്തിനായി ഉള്‍പ്പെടുത്തിയ കളികള്‍ വിദ്യാര്‍ത്ഥ...