Posts

Showing posts from January 14, 2018

ട്വിന്നിംഗ് പ്രോഗ്രാം

വിദ്യാലയ മികവുകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും മികച്ച മാതൃകകൾ സ്വന്തം വിദ്യാലയത്തിൽ പ്രാവർത്തികമാക്കുന്നതിനും ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച    സ്കൂൾ ട്വിന്നിംഗ് പ്രോഗ്രാമിന് ചെറുവത്തൂർ ബി ആർ സി യിൽ തുടക്കമായി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ അതിഥികളായെത്തിയ മുഴക്കോം ജിയുപി സ്കൂളിലെ ഏഴാം തരത്തിലെ മുപ്പത് വിദ്യാർഥികളും പ്രഥമാധ്യാപകനുൾപ്പെടെ നാല് അധ്യാപകരുമാണ് വേറിട്ട പരിപാടിയിൽ പങ്കാളികളായത്.         രാവിലെ സ്‌കൂൾ അസംബ്ലിയിൽ പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ ബീനയും ഒന്നാം തരത്തിലെ കുട്ടികളും ചേർന്ന് അതിഥികളായ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു വാർത്താ വായനകളും പുസ്തകാസ്വാദനക്കുറിപ്പ് അവതരണവും അസംബ്ലിയെ ശ്രദ്ധേയമാക്കി. തുടർന്ന് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി ഏഴാം തരത്തിൽ വിവിധ വിഷയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റും വിധത്തിൽ അധ്യാപകർ അവതരിപ്പിച്ചു.ഉദിനൂരിന്റെ മികവുകളിലൊന്നായ പ്രതിമാസ മാധ്യമ ക്വിസ് മത്സരത്തിൽ മുഴക്കോത്തെ കുട്ടികളും സമ്മാനം നേടി.ഉദിനൂർ സെൻട്രലിൽ 2017-18 അധ്യയന വർഷം നടന്ന മികവുകളു

*ക്ലാസ്സ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരത്തിലേക്ക്*

Image
                *ക്ലാസ്സ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരത്തിലേക്ക്*  .............................. ............ക്ലാസ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരം കെട്ടിപ്പടുക്കാനുള്ള യത്നത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വായനാ സെമിനാർ പുതിയ കാലത്തെ കുഞ്ഞു വായനയെ പരിപോഷിപ്പിക്കാനുള്ള സമ്പന്നമായ ചുവടുവയ്പായി. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കരക്കേരു ഫ്രന്റ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ  നടത്തിയ ഏകദിന സെമിനാറും മലയാളത്തിളക്കം  പദ്ധതിയുടെ ഉപജില്ലാതല വിജയപ്രഖ്യാപനവുമാണ് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സജീവമായ ഇടപെടലിലൂടെ ശ്രദ്ധേയമായത്.       'നല്ല വായന       നല്ല പoനം        നല്ല ജീവിതം' ക്യാമ്പെയിനിന്റെ ഭാഗമായി  ബിആർസിയുടെ നേതൃത്വത്തിൽ നടന്ന പുസ്തകയാത്ര, അമ്മ വായന കുഞ്ഞു വായന, കുട്ടികളുടെ വായനാ കുറിപ്പുകളുടെ പതിപ്പ്, മലയാളത്തിളക്കം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കപ്പെട്ട കുട്ടികളുടെ രചനകൾ ,രക്ഷിതാക്കളുടെ പ്രബന്ധരചനാ മത്സരം എന്നിവയുടെ തുടർച്ചയായാണ് സെമിനാർ ഒരുക്കപ്പെട്ടത്. എം രാജഗോപാലൻ  എം എൽഎ സെമിനാറിന്റെ ഉദ്ഘാടനവും