Posts

Showing posts from July 1, 2018

ഒന്നാം ക്ലാസ്സില്‍ ഒന്നാം തരം പഠനം

Image
ഗവ.യു.പി സ്കൂൾ മുഴക്കോത്തെ ഒന്നാം ക്ലാസ്സ് .കുട്ടികളെല്ലാം വളരെ അച്ചടക്കത്തോടെ വരികളായി തറയിലിരുന്ന് ശ്രീജ ടീച്ചർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ്.മലയാളത്തിലെ ഒന്നാം യൂണിറ്റിലെ പഠിച്ച പദങ്ങൾ ഓരോന്നായി വൈറ്റ് ബോർഡിൽ എഴുതbന്നു.കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു. ക്രമത്തിലുള്ള വായന ഒഴിവാക്കി ടീച്ചർ നിർദേശിക്കുന്ന പദം വായിക്കാൻ പറഞ്ഞപ്പോൾ വായനക്ക് പുതിയ മുഖം കൈവന്നു. രണ്ടാം ഘട്ടത്തിൽപദങ്ങളെല്ലാം സ്ടിപ്പുകളിൽ എഴുതി. കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി.സ്ടിപ്പുകൾ തറയിൽ നിരത്തിവെച്ചു.ഒരു ഗ്രൂപ്പ് ഉയർത്തിക്കാണിക്കുന്ന സ്ട്രിപ്പ് മറ്റേ ഗ്രൂപ്പ് വായിക്കണം. വാശിയോടെ അവർ പ്രവർത്തനം ഏറ്റെടുത്തു. രണ്ടു ഗ്രൂപ്പുകളും എല്ലാ സ്ട്രിപ്പകളും വായിച്ചു. മൂന്നാം ഘട്ടത്തിൽ വാക്യനിർമ്മാണമാണ്. പദസ്ട്രിപ്പുകളിൽ ഏതെങ്കിലും രണ്ടെണ്ണം ചേർത്ത് വാക്യങ്ങളാക്കണം - വായിക്കണം - ബോർഡിൽ എഴുതണം. ഞാൻ നിർദേശിച്ച വാക്യങ്ങളെല്ലാം കുട്ടികൾ നിർമ്മിച്ചു.ബോർഡിൽ എഴുതി. വായിച്ചു. ആകെ വന്ന പ്രശ്നം പദസ്ട്രിപ്പുകൾ ക്രമീകരിക്കുമ്പോൾ വന്ന ചെറിയ പിഴവുകൾ മാത്രമാണ്. തത്ത വന്നു -  എന്നതിന് പകരം -വന്നു തത്ത - എന്ന് ക്രമീകരിച്ചു. അത് വളരെ വേഗം

സര്‍ഗ്ഗാത്മകമാകുന്ന ക്ലാസ്സ്‌ മുറി

Image
നാലിലാംകണ്ടം ഗവ.യു.പി സ്കൂളിലെ 6, 7 ക്ലാസ്സിലെ കുട്ടികൾ bookdesign പ്രവർത്തനത്തിന്റെ ഭാഗമായിതയ്യാറാക്കിയ ബുക്കുകൾ ഹലോ ഇംഗിഷ് എത്രമാത്രം കുട്ടികളെയും ക്ലാസ്സ് മുറിയെയും ചടുലവും സർഗാത്മകവുമാക്കി മാറ്റിയിട്ടുണ്ട് എന്നതിന്റെ മികച്ച തെളിവുകളാണ്.ഉയർന്ന ആത്മവിശ്വാസത്തോടെയാണ് കുട്ടികൾ അവരുടെ ഈ ബുക്കുകളെക്കുറിച്ച് സംസാരിച്ചത്.ശശികല ടീച്ചറുടെ ഇംഗിഷ് ക്ലാസ്സ് അവർ നന്നായി ആസ്വദിക്കുന്നു. നിർദേശങ്ങളോട് നന്നായി പ്രതികരിക്കുന്നു. ടീച്ചറുടെ മികച്ച ആസൂത്രണത്തിന്റെ കൂടി തെളിവുകളാണ് ഈ ഉൽപന്നങ്ങൾ.എന്നാൽ 5,6,7 ക്ലാസ്സിൽ ഇംഗ്ലീഷും കൂടാതെ മൂന്ന് ക്ലാസ്സിലും സാമുഹ്യ പാഠവും കൈകാര്യം ചെയ്യേണ്ടി വരുന്നത് തന്റെ ആസൂത്രണത്തെ'ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി.
............................................. 欄Hello English欄 .............................................   ✍ഹലോ ഇംഗ്ലീഷിന്റെ പത്ത് മണിക്കൂർ സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒന്നാം യൂനിറ്റിലേക്ക് കടക്കുമ്പോൾ ചന്തേര ഗവ: യു പി.സ്കൂളിലെ രാധിക ടീച്ചർക്ക് തികഞ്ഞ സംതൃപ്തി... ഒപ്പം ആത്മവിശ്വാസവും. മലയാളത്തിൽ ഒരു വാക്കു പോലും പറയാതെ, ചിട്ടയായി ആസൂത്രണം ചെയ്ത Teacher talk ലൂടെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയപ്പോൾ, കാര്യങ്ങൾ ഉൾക്കൊള്ളാനും പ്രതികരിക്കാനും കുട്ടികൾക്ക് യാതൊരു പ്രയാസവുമുണ്ടായില്ല.. (പഠന പ്രവർത്തന ത്തിലൂടെ രൂപപ്പെട്ട വിവിധ ഉല്പന്നങ്ങൾ നേർസാക്ഷ്യങ്ങളായി ക്ലാസ്സ് മുറിയിൽ ഉണ്ട്.) 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല ഉദ്ഘാടനത്തിന്റെ ഭാഗമായി ഹാളിൽ തിങ്ങിനിറഞ്ഞ  രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഏഴാംതരത്തിലെ  ഒന്നാമത്തെ യൂനിറ്റിലെ entry activity മുഴുവൻ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട്  ടീച്ചർ അവതരിപ്പിച്ചപ്പോൾ കുട്ടികളുടെ പഠന പുരോഗതിയിൽ  രക്ഷിതാക്കൾക്കും പരിപൂർണ്ണ സംതൃപ്തി.അതിന്റെ തെളിവായിരുന്നു ക്ലാസ്സ് കഴിഞ്ഞയുടനെ സദസ്സിൽ നിന്നുയർന്ന നല്ല കയ്യടി! തുടർ

ഹലോ ഇംഗ്ലീഷ് പരിപാടി ഇനി രണ്ടാം ഘട്ടത്തിലേക്ക്

Image
പത്തു മണിക്കൂർ സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തിയായി. വിദ്യാലയങ്ങളിൽ ഇനി ഹലോ ഇംഗ്ലീഷ്  പാഠഭാഗത്തേക്ക്. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ മുഴുവൻ കുട്ടികളെയും പ്രാപ്തരാക്കാൻ ആവിഷ്ക്കരിച്ച ഹലോ ഇംഗ്ലീഷ് പരിപാടി ഇനി രണ്ടാം ഘട്ടത്തിലേക്ക്. കുട്ടികൾ ചെയ്ത പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ സ്വയം ചെയ്തും ക്ലാസ് മുറികളിൽ അവർ പഠിച്ചെടുത്ത പാട്ടുകളും നൃത്തങ്ങളും നാടകങ്ങളും ഇംഗ്ലീഷിൽ അവതരിപ്പിച്ചും ഇംഗ്ലീഷിന്റെ മികവ് പ്രകടമാക്കുകയാണ് പൊതുവിദ്യാലയങ്ങൾ .ഒരു മടിയുമില്ലാതെ, കാണാപാഠം പഠിക്കാതെ രക്ഷിതാക്കളും ജനപ്രതിനിധികളും ഉന്നയിച്ച ചോദ്യങ്ങൾക്ക് പടപടാ മറുപടി പറഞ്ഞ് ഹലോ ഇംഗ്ലീഷ് ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ മുന്നേറ്റം തുടരുകയാണ്.പoന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസിൽ നിന്നും രൂപപ്പെടുത്തിയ പതിപ്പുകൾ, ചുമർ മാസികകൾ ,പഠനോപകരണപ്രദർശനം, മാജിക് ട്രീകൾ എന്നിവയും ശ്രദ്ധ നേടുകയാണ്.ഒരു ക്ലാസ് ഹലോ ഇംഗ്ലീഷ് രീതിശാസ്ത്രത്തിൽ എടുത്ത് രക്ഷിതാക്കളുടെ മുമ്പാകെ പ്രദർശിപ്പിച്ചു കൊണ്ടാണ് പരിപാടിയുടെ ഔപചാരിക തുടക്കമിടുന്നത്.      ചെറുവത്തൂർ ഉപജില്ലാ തല ഹലോ ഇംഗ്ലീഷ്  ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ