ഹലോ ഇംഗ്ലീഷ് പരിപാടി ഇനി രണ്ടാം ഘട്ടത്തിലേക്ക്
പത്തു മണിക്കൂർ സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തിയായി. വിദ്യാലയങ്ങളിൽ ഇനി ഹലോ ഇംഗ്ലീഷ് പാഠഭാഗത്തേക്ക്. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ മുഴുവൻ കുട്ടികളെയും പ്രാപ്തരാക്കാൻ ആവിഷ്ക്കരിച്ച ഹലോ ഇംഗ്ലീഷ് പരിപാടി ഇനി രണ്ടാം ഘട്ടത്തിലേക്ക്. കുട്ടികൾ ചെയ്ത പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ സ്വയം ചെയ്തും ക്ലാസ് മുറികളിൽ അവർ പഠിച്ചെടുത്ത പാട്ടുകളും നൃത്തങ്ങളും നാടകങ്ങളും ഇംഗ്ലീഷിൽ അവതരിപ്പിച്ചും ഇംഗ്ലീഷിന്റെ മികവ് പ്രകടമാക്കുകയാണ് പൊതുവിദ്യാലയങ്ങൾ .ഒരു മടിയുമില്ലാതെ, കാണാപാഠം പഠിക്കാതെ രക്ഷിതാക്കളും ജനപ്രതിനിധികളും ഉന്നയിച്ച ചോദ്യങ്ങൾക്ക് പടപടാ മറുപടി പറഞ്ഞ് ഹലോ ഇംഗ്ലീഷ് ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ മുന്നേറ്റം തുടരുകയാണ്.പoന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസിൽ നിന്നും രൂപപ്പെടുത്തിയ പതിപ്പുകൾ, ചുമർ മാസികകൾ ,പഠനോപകരണപ്രദർശനം, മാജിക് ട്രീകൾ എന്നിവയും ശ്രദ്ധ നേടുകയാണ്.ഒരു ക്ലാസ് ഹലോ ഇംഗ്ലീഷ് രീതിശാസ്ത്രത്തിൽ എടുത്ത് രക്ഷിതാക്കളുടെ മുമ്പാകെ പ്രദർശിപ്പിച്ചു കൊണ്ടാണ് പരിപാടിയുടെ ഔപചാരിക തുടക്കമിടുന്നത്.
ചെറുവത്തൂർ ഉപജില്ലാ തല ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ നിർവഹിച്ചു.ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ വിജയകുമാർ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ നാരായണൻ ഇംഗ്ലീഷ് കുട്ടിപ്പത്രം പ്രകാശനം ചെയ്തു.എം ശ്രീജ, പി വി ഉണ്ണിരാജൻ, പി വേണുഗോപാലൻ, പ്രഥമാധ്യാപകൻ കെ ടി വി നാരായണൻ, കെ ബിന്ദു എന്നിവർ സംസാരിച്ചു.
Comments
Post a Comment