*ക്ലാസ്സ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരത്തിലേക്ക്*

*ക്ലാസ്സ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരത്തിലേക്ക്* .............................. ............ക്ലാസ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരം കെട്ടിപ്പടുക്കാനുള്ള യത്നത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വായനാ സെമിനാർ പുതിയ കാലത്തെ കുഞ്ഞു വായനയെ പരിപോഷിപ്പിക്കാനുള്ള സമ്പന്നമായ ചുവടുവയ്പായി. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കരക്കേരു ഫ്രന്റ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടത്തിയ ഏകദിന സെമിനാറും മലയാളത്തിളക്കം പദ്ധതിയുടെ ഉപജില്ലാതല വിജയപ്രഖ്യാപനവുമാണ് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സജീവമായ ഇടപെടലിലൂടെ ശ്രദ്ധേയമായത്. 'നല്ല വായന നല്ല പoനം നല്ല ജീവിതം' ക്യാമ്പെയിനിന്റെ ഭാഗമായി ബിആർസിയുടെ നേതൃത്വത്തിൽ നടന്ന പുസ്തകയാത്ര, അമ്മ വായന കുഞ്ഞു വായന, കുട്ടികളുടെ വായനാ കുറിപ്പുകളുടെ പതിപ്പ്, മലയാളത്തിളക്കം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കപ്പെട്ട കുട്ടികളുടെ രചനകൾ ,രക്ഷിതാക്കളുടെ പ്രബന്ധരചനാ മത്സ...