Posts

Showing posts from February 11, 2018

ജനപ്രതിനിധികളുടെ ശില്പശാല 15.02.2018

Image
2018-19 വർഷത്തെ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി സർവശിക്ഷാ അഭിയാനുമായി സംയോജിപ്പിച്ച് മികവുറ്റതാക്കി മാറ്റാനുള്ള കർമപരിപാടികൾക്ക് രൂപം നൽകാൻ ജനപ്രതിനിധികളുടെ ശില്പശാല. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ചെറുവത്തൂർ ഉപജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, വൈസ് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വിദ്യാഭ്യാസ  നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് _ പി ഇ സി സെക്രട്ടറിമാർ എന്നിവർക്കായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ ഏജൻസികളും പൊതുസമൂഹവും കൈകോർത്തു പിടിച്ച് പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നടത്തുന്ന പ്ര വർത്തനങ്ങളെ ശില്പശാല അവലോകനം ചെയ്തു. എസ്എസ്എ പദ്ധതിക്ക് വിവിധ ഗ്രാമ പഞ്ചായത്തുകൾ നീക്കിവെക്കേണ്ടുന്ന 40 ശതമാനം വിഹിതം യഥാസമയം ലഭ്യമാക്കുമെന്നും യോഗത്തിൽ ജനപ്രതിനിധികൾ ഉറപ്പു നൽകി. സർവശിക്ഷാ അഭിയാന് നൽകേണ്ട ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ ജനപ്രതിനിധികൾ ശക്തമായി പ്രതിഷേധിച്ചു.          

KHO-KHO TOURNAMENT 10.02.2018

Image
സർവ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സി യു.പി.വിഭാഗം കുട്ടികൾക്കായി കാലിക്കടവ് കരക്കേരു ഫ്രന്റ്സ് ക്ലബ്ബിൽ  സംഘടിപ്പിച്ച ഉപജില്ലാ തല ഖൊ-ഖോ ടൂർണമെന്റിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി  ഓലാട്ട് എ.യു.പി.സ്കൂളിലെ കുരുന്നുകൾ മേളയിലെ താരങ്ങളായി.മികച്ച പ്രകടനത്തിലൂടെ  ആൺകുട്ടികളുടെ വിഭാഗത്തിലെ ഒന്നാം സ്ഥാനം വെള്ളച്ചാൽ  ജി.എം.ആർ.എസും  പെൺകുട്ടികളുടെ വിഭാഗത്തിലെ രണ്ടാം സ്ഥാനം ഉദിനൂർ സെൻട്രൽ  എ.യു.പി.സ്കൂളും കരസ്ഥമാക്കി.  ഇരു വിഭാഗങ്ങളിലും  35 ടീമുകളിലായി 420 കുട്ടികളാണ്   യു.പി. കുട്ടികൾക്ക്  ഇദംപ്രഥമമായി നടത്തിയ ഖൊ- ഖൊ ടൂർണമെന്റിൽ പങ്കാളികളായത്.