Posts

Showing posts from January 28, 2018

📊ഗണിത ലാബ് ഉദ്ഘാടനം ചെയ്തു⚖- GLPS KAYYUR

Image
         സർവ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സിയുടെ പിന്തുണയോടെ കയ്യൂർ ഗവ.എൽ.പി.സ്കൂളിൽ സജ്ജീകരിച്ച ഗണിത ലാബിന്റെയും, പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള രക്ഷാകർതൃവിദ്യാഭ്യാസ പരിപാടിയുടെയും ഉദ്ഘാടനം കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ശകുന്തള നിർവഹിച്ചു.ചെറുവത്തൂർ ബി.പി.ഒ   കെ.നാരായണൻ ആമുഖഭാഷണം നടത്തി. കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂൾ അധ്യാപകൻ കെ.അനിൽകുമാർ ക്ലാസ്സ് എടുത്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.രജനി അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. എൻ.കെ.വിനോദ് കുമാർ മാസ്റ്റർ പ്ലാൻ പരിചയപ്പെടുത്തി.                        'നല്ല സമൂഹത്തിനായ് നല്ല വായന' എന്ന വിഷയത്തിൽ ബി.ആർ.സി.സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തിലെ സ്കൂൾതല വിജയികൾക്ക് വാർഡ് മെമ്പർ പി.പി.മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്തു.  കെ.വി. പ്രമീള ടീച്ചർ വിദ്യാലയ മികവുകളും പരിമിതികളും രക്ഷിതാക്കളുടെ ചർച്ചയ്ക്കായി അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപിക സി.പങ്കജാക്ഷി സ്വാഗതവും എം.പി

ഭിന്നശേഷിക്കാരായ കുരുന്നുകളുടെ പഠനയാത്ര 02.02.2018

Image
       ലോക തണ്ണീർത്തട ദിനത്തിൽ കായലിൽ കണ്ടലുകൾ വെച്ചുപിടിപ്പിച്ച് ഭിന്നശേഷിക്കാരായ കുരുന്നുകളുടെ പഠനയാത്രയ്ക്ക് ഗംഭീര തുടക്കം. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ഉപജില്ലാ പരിധിയിലെ ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചത്.          ലോക തണ്ണീർത്തട ദിനത്തിന്റെ സന്ദേശമുൾക്കൊണ്ട് കവ്വായിക്കായലിൽ ഇടയിലെക്കാട് ബണ്ടിനടുത്ത് അമ്പതോളം കണ്ടലുകൾ വെച്ചുപിടിപ്പിച്ചും ദിന സന്ദേശം കുട്ടികളിലേക്ക് പകർന്നുമായിരുന്നു  യാത്രയ്ക്ക് തുടക്കം കുറിച്ചത്.  ഇടയിലെക്കാട് എ എൽ പി സ്കൂളിലെ കുട്ടികൾ നാടിനെ അറിയാനെത്തിയ കൂട്ടുകാർക്ക് കണ്ടൽ തൈകൾ കൈമാറി വരവേറ്റു. ഇടയിലെക്കാട് കാവിന്റെ വനഭംഗി ആസ്വദിച്ചും കാവിലെ വാനരപ്പടയ്ക്ക് നിത്യവും ചോറൂട്ടുന്ന മാണിക്കമ്മയോട് അനുഭവങ്ങൾ ചോദിച്ചറിഞ്ഞും ജൈവ വൈവിധ്യത്തെ തൊട്ടറിഞ്ഞും തുടങ്ങിയ യാത്ര തീരദേശത്തിന്റെ പരിസ്ഥിതിയെ നേരിട്ടറിഞ്ഞ് ചെമ്പല്ലിക്കുണ്ട് വയലപ്ര വരെ നീണ്ടു. 20 കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രയിൽ പങ്കാളികളായത്.ബിആർസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പായ വിസ്മയക്കൂടാര