1987 സെപ്തംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് മോണ്‍ട്രിയല്‍ ഉടമ്പടി. ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന സി.എഫ്.സി (ക്ലോറോ ഫഌറോ കാര്‍ബണ്‍)യുടെ വ്യാപനം തടയാനും അതു വഴി ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ഈ ഉടമ്പടി 1989 ജനുവരി ഒന്നിന് നടപ്പില്‍ വന്നു. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ സ്മരണാര്‍ഥം സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ 1994 ഡിസംബര്‍ 19 ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഓസോണ്‍ പാളിയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്.