Posts

Showing posts with the label ജുലൈ-31....വരാഹമിഹിരന്‍ ദിനം

ജുലൈ-31....വരാഹമിഹിരന്‍ ദിനം

Image
വരാഹമിഹിരന്‍ ഭാരതത്തിലെ ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതരില്‍ പ്രമുഖ സ്ഥാനമാണ് വരാഹമിഹിരനുള്ളത്. പാണിനിക്ക് വ്യാകരണത്തിലും, കൗടില്യന് അര്‍ത്ഥശാസ്ത്രത്തിലും മനുവിന് നീതിശാസ്ത്രത്തിലുമുള്ള സ്ഥാനമാണ് വരാഹമിഹിരന് ജ്യോതിശാസ്ത്രത്തിലുള്ളത്. വിക്രമാദിത്യന്റെ നവരത്നങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന വരാഹമിഹിരന്‍ എഡി 499-ല്‍ ഉജ്ജയിനിക്കടുത്ത അവന്തി എന്ന ഗ്രാമത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് വസ്തുതകളേ നമുക്ക് ലഭിച്ചിട്ടുള്ളൂ. "ബ്രഹത്ജ്ജാതകം" എന്ന തന്റെ ഗ്രന്ഥത്തില്‍ നിന്നുള്ള വിവരങ്ങളാണ് ആധികാരികമായിട്ടുള്ളത്. ആദിത്യദാസന്‍ എന്നാണ് പിതാവിന്റെ പേരെന്നും കപിഷ്ഠല ഗോത്രത്തിലാണ് ജനിച്ചതെന്നും അവന്തിയാണ് സ്വദേശമെന്നും പിതാവില്‍ നിന്നാണ് വിദ്യ അഭ്യസിച്ചതെന്നും വരാഹമിഹിരന്‍ രേഖപ്പെടുത്തിക്കാണുന്നു. അക്കാലത്തെ പ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതന്‍ ആര്യഭടനെ കുസുമപുരത്ത് വെച്ച് വരാഹമിഹിരന്‍ സന്ദര്‍ശിക്കുകയുണ്ടായി. ആര്യഭടന്‍ വരാഹമിഹിരനെ വളരെ അധികം സ്വാധീനിച്ചു. ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചോദനം നല്‍കിയത് ആര്യഭടനായിരുന്നത്രെ...