Posts

Showing posts with the label 'ചിറകുള്ള ചങ്ങാതിമാര്‍ '- സമൂഹ ചിത്രരചന
Image
വരയില്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത് ചിറകുള്ള ചങ്ങാതിമാര്‍   ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചെറുവത്തൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ കാലിക്കടവില്‍ വെച്ചു നടന്ന സമൂഹചിത്രരചന ഈകുട്ടികളോടുള്ള സ്നേഹത്തിന്റെയും സഹഭാവത്തിന്റെയും , പിന്തുണയുടേയും മികച്ച മാതൃകയായിരുന്നു . വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ ഭിന്നശേഷിക്കാരായ കുട്ടികളും അവരോടൊപ്പം പഠിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വര്‍ണ്ണമനോഹരമായ പരിപാടിക്ക് നാടിന്റെയാകെ വലിയ സ്നേഹവായ്പാണ് ലഭിച്ചത് . കൈകള്‍ കൊണ്ട് മാത്രം എഴുതുകയും വരയ്ക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ കാലുകൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ വൈശാഖിന്റെ ചിത്രരചന കണ്ട് അവിടെക്കൂടിയ ജനസഞ്ചയം സാകൂതം അത് വീക്ഷിച്ചു . അതിലൂടെ ഇത്തരം കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുകയായിരുന്നു സമൂഹം . തുടര്‍ന്ന് പങ്കെടുത്ത മുഴുവന്‍ കുട്ടികളും നീട്ടിവലിച്ചു കെട്ടിയ കാന്‍വാസില്‍ വരകളുടെ വര്‍ണ്ണപ്രപഞ്ചംതീര്‍ക്കുകയായിരുന്നു . അവര്‍ക്കുള്ള വലിയ അംഗീകാരമായിരുന്നു അത് . ...