Posts

Showing posts from June 30, 2013

വൈക്കം മുഹമ്മദ് ബഷീർ

Image
വൈക്കം മുഹമ്മദ് ബഷീർ വൈക്കം മുഹമ്മദ് ബഷീർ ( ജനനം : 21 ജനുവരി 1908 തലയോലപ്പറമ്പ് , വൈക്കം - മരണം : 5 ജൂലൈ 1994 ബേപ്പൂർ , കോഴിക്കോട് ) മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ജീവിതരേഖ 1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും. രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌  കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.ഗാന്ധിജിയെ

ജനുവരി-8...ഗലീലിയോ ചരമദിനം

Image
ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ എന്നും ഓര്‍ക്കപ്പെടുന്ന പേരാണ് ഇറ്റാലിയന്‍ ശാസ്ത്രഞ്ജന്‍ ഗലീലിയോ ഗലീലി. 'അദ്ദേഹമാണ് ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവ്, തീര്‍ച്ചയായും ആധുനികശാസ്ത്രത്തിന്റെയാകെ പിതാവും അദ്ദേഹം തന്നെയാണ്' എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുകയുണ്ടായി. 1564 ഫെബ്രുവരി 15ന് ഇറ്റലിയിലെ പീസായില്‍ ഗലീലിയോ ഗലീലി ജനിച്ചു. സംഗീതാധ്യാപകനായ വിസെന്‍സൊ ഗലീലിയും ഗ്വീലിയ അമ്മനാതിയുമായിരുന്നു മാതാപിതാക്കള്‍. പത്താം വയസ്സില്‍ ഫ്‌ലോറന്‍സിലെത്തിയ ഗലീലിയോയെ ജാക്കോപ്പോ ബോര്‍ഗിനി എന്ന അദ്ധ്യാപകന്‍ പഠിപ്പിച്ചു. 1581ല്‍ വൈദ്യശാസ്ത്ര പഠനത്തിനായി പീസായിലെത്തി. പീസാ സര്‍വകലാശാലയിലായിരുന്നു പഠനം. പക്ഷെ ഗണിതത്തിലും തത്ത്വചിന്തയിലുമായിരുന്നു കമ്പം. 1582 - 83ല്‍ ടസ്‌കനിയിലെ ആസ്ഥാന ഗണിതശാസ്ത്രഞ്ജനായ ഒസ്റ്റിലിയോ റിച്ചി യൂക്‌ളിഡിന്റെ എലിമെന്റ്‌സിനെപ്പറ്റി ഒരു പഠിപ്പിച്ചിരുന്നു. ഈ ക്ലാസ്സുകളില്‍ പങ്കെടുത്ത ഗലീലിയോയ്ക്ക് കണക്ക് ഭ്രമം തലയ്ക്ക് പിടിച്ചു. 1583ല്‍ ഗലീലിയോ ഫ്‌ലോറന്‍സിലേയ്ക്ക് മടങ്ങി. എന്തോ ആവശ്യത്തിന് നഗരത്തിലെത്തിയ റ