Posts

Showing posts from April 8, 2018

പ്രതിഭകളെ തട്ടിയുണർത്താൻ പ്രതിഭോത്സവം

Image
 മൈത്താണി ജി എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ സർവശിക്ഷാ അഭിയാന്റെ സഹകരണത്തോടെ നടക്കാവ് കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രത്തിന്റെ പ്രതിഭോത്സവം ക്യാമ്പ് ആരംഭിച്ചു .ചിത്രം വരച്ചും പാട്ടുകൾ പാടിയും ശാസ്ത്ര പരീക്ഷണങ്ങളിൽ മുഴുകിയും സംഗീതത്തിന്റെ രാഗമഴ തീർത്തും കമനീയമായ കരകൗശല വസ്തുക്കൾ തീർത്തും അവധിക്കാലത്തെ വർണാഭമാക്കുന്നതായിരുന്നു ക്യാമ്പ്.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി പ്രഭാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ് വി വി സുരേശൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി കുഞ്ഞമ്പു, പി വേണുഗോപാലൻ, പി കെ സരോജിനി, പി സുപ്രിയ എന്നിവർ സംസാരിച്ചു.ബി ആർ സി പരിശീലകർ ,സ്പെഷലിസ്റ്റ് അധ്യാപകർ, വിദ്യാ വളണ്ടിയർമാർ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.  

ബി. ആര്‍.സി ചെറുവത്തൂര്‍ അക്കാദെമിക് ഫെസറ്റ് 31.03.2018

Image
      മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളുടെ അവതരണവും വിജയാനുഭവങ്ങളുടെ പങ്കുവയ്പും കൊണ്ട് ശ്രദ്ധേയമായി അക്കാദമിക് ഫെസ്റ്റ് .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് മികവനുഭവങ്ങളുടെ ഉപജില്ലാതല അവതരണ വേദിയൊരുക്കിയത്.സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ മികവിന്റെ നേർസാക്ഷ്യങ്ങളെ പരിചയപ്പെടുത്തിയും അവ സമൂഹത്തിലും കുട്ടികളിലും ചെലുത്തിയ സ്വാധീനം വിവരിക്കുന്നതിനും ചേർന്ന കൂട്ടായ്മ വിദ്യാഭ്യാസ മികവിലേക്ക് നടന്നടുക്കാനുള്ള ശ്രദ്ധേയ ചുവടുവയ്പായി.ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിയ തനതു പ്രവർത്തനങ്ങളുടെയും ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളുടെയും മുന്നൂറോളം പാനലുകൾ ഉൾപ്പെട്ട പ്രദർശനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കനത്ത വിളവെടുപ്പായി മാറി.            സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര, പുതുമകളോടെ പുതുവർഷത്തിലേക്ക്, അമ്മ വായന കുഞ്ഞു വായന, പഠന പരി പോഷണ പരിപാടി, സാഹിത്യ സല്ലാപം അന്താരാഷ്ട്ര കടുവാ ദിന സെമിനാർ തുടങ്ങിയ തനതു പരിപാടികളാണ് ബി ആർ സിക്കു വേണ്ടി ബി പി ഒ    കെ നാരായണൻ അവതരിപ്പിച്ചത്. ചന്തേര ഐ ഐ എ എൽ പി സ്കൂൾ, ഉദിനൂർ സെൻട്രൽ എ യു പി സ്കൂ