
വിദ്യാലയ സന്ദര്‍ശന കുറിപ്പുകള്‍-2 ട്രൈഔട്ട് നല്‍കിയ പാഠങ്ങള്‍ എ എല്‍ പി എസ് തിമിരി ,പഠനത്തിന് അനുയോജ്യമായ നല്ല അന്തരീക്ഷം.എന്നാല്‍ കെട്ടിടങ്ങള്‍ ശോച്യാവസ്ഥയില്‍.ഒരുചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 1,3,4ക്ലാസ്സുകള്‍.ഒന്നാം ക്ലാസ്സ് വളരെ ചെറിയ മുറിയില്‍ കുട്ടികള്‍ക്ക് ഓടിനടക്കാനോ,കളിക്കാനോ,സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനോ ഇടമില്ല. രണ്ടാം ക്ലാസ്സിന് ടൈല്‍ പതിച്ച മെച്ചപ്പെട്ട മുറിയാണ്.2025ല്‍ നൂറ് വര്‍ഷം തികയുന്ന വിദ്യാലയം മികച്ച കെട്ടിടമുണ്ടാക്കി മെച്ചപ്പെടുത്താനുള്ള ശ്രമം സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉണ്ടായേ മതിയാവു ഒന്നാംതരത്തില്‍ ഗണിതത്തിലെ ഒരു വലിയകൂട്ടത്തില്‍ നിന്നും നിശ്ചിത എണ്ണം എണ്ണിയെടുക്കുന്നു(19വരെ ) എന്ന പഠനനേട്ടത്തെ പരിഗണിക്കുന്ന ഒരു ട്രൈഔട്ട് പ്രവര്‍ത്തനം നടത്താന്‍ ശോഭനടീച്ചറോടൊപ്പം ചേര്‍ന്നു. മൂന്ന് പ്രവര്‍ത്തനങ്ങളാണ് ചെയ്തുനോക്കിയത് 1)ഒരുകൂട്ടം വസ്തുക്കളെ എണ്ണിനോക്കി സംഖ്യയുമായി പൊരുത്തപ്പെടുത്തുക(നിശ്ചിത എണ്ണം മുത്തുകള്‍ എല്ലാവര്‍ക്കും നല്‍കിയശേഷം ക്ലാസ്സ്മുറിയില്‍ വരച്ച വൃത്തത്തില്‍ വിതറിയിട്ട സംഖ്യാകാര്‍ഡില്‍ നിന്ന...