Posts

Showing posts from December 10, 2017

'ഒന്നിച്ചൊന്നായ്... ഞങ്ങളും നിങ്ങളോടൊപ്പം'

Image
സർവ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ ഡിസമ്പർ 1 മുതൽ 7വരെ നടന്ന ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല സമാപനം ചെറുവത്തൂർ ബി.ആർ.സിയിലെ കരക്കേരു ഫ്രന്റ്സ് ക്ലബ്ബിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 60 കുട്ടികളും അവരുടെ രക്ഷിതാക്കളും, ബി.ആർ.സി പ്രവർത്തകരും ഉൾപ്പെടെ 150 പേർ പങ്കെടുത്ത 'ഒന്നിച്ചൊന്നായ്... ഞങ്ങളും  നിങ്ങളോടൊപ്പം' പരിപാടി പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ടി.വി. ഷോയിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന മാടക്കാൽ ഗവ.എൽ.പി.സ്കൂളിലെ ഗോകുൽ രാജിനുള്ള ബി.ആർ.സിയുടെ ഉപഹാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ വിതരണം ചെയ്തു.ചെറുവത്തൂർ  ബി.പി ഒ  കെ.നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗവ: ഹൈസ്കൂൾ പ്രഥമാധ്യാപകൻ എൻ.നാരായണൻ ആശംസയർപ്പിച്ച് സംസാരിച്ചു.പി വി.ഉണ്ണി രാജൻ സ്വാഗതവും  പി.വി.പ്രസീദ നന്ദിയും പറഞ്ഞു. തുടർന്ന്  നടന്ന കലാപരിപാടികളിലും കായിക മത്സരങ്ങളിലും കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.   വൈകുന്നേരം പിലിക്കോട്ടെ ദീക്ഷിത് ദി ഗേഷും രക്ഷിതാക്കളും ചേർന്ന്  കൊളുത്തിയ ദീപശിഖ ബി.ആർ.സിയി