'ഒന്നിച്ചൊന്നായ്... ഞങ്ങളും നിങ്ങളോടൊപ്പം'

സർവ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ ഡിസമ്പർ 1 മുതൽ 7വരെ നടന്ന ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല സമാപനം ചെറുവത്തൂർ ബി.ആർ.സിയിലെ കരക്കേരു ഫ്രന്റ്സ് ക്ലബ്ബിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 60 കുട്ടികളും അവരുടെ രക്ഷിതാക്കളും, ബി.ആർ.സി പ്രവർത്തകരും ഉൾപ്പെടെ 150 പേർ പങ്കെടുത്ത 'ഒന്നിച്ചൊന്നായ്... ഞങ്ങളും
 നിങ്ങളോടൊപ്പം'
പരിപാടി പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ടി.വി. ഷോയിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന മാടക്കാൽ ഗവ.എൽ.പി.സ്കൂളിലെ ഗോകുൽ രാജിനുള്ള ബി.ആർ.സിയുടെ ഉപഹാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ വിതരണം ചെയ്തു.ചെറുവത്തൂർ 
ബി.പി ഒ  കെ.നാരായണൻ
ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗവ: ഹൈസ്കൂൾ പ്രഥമാധ്യാപകൻ എൻ.നാരായണൻ ആശംസയർപ്പിച്ച് സംസാരിച്ചു.പി വി.ഉണ്ണി രാജൻ സ്വാഗതവും 
പി.വി.പ്രസീദ നന്ദിയും പറഞ്ഞു.
തുടർന്ന്  നടന്ന കലാപരിപാടികളിലും കായിക മത്സരങ്ങളിലും കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.
  വൈകുന്നേരം പിലിക്കോട്ടെ ദീക്ഷിത് ദി ഗേഷും രക്ഷിതാക്കളും ചേർന്ന്  കൊളുത്തിയ ദീപശിഖ ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരും പിലിക്കോട്  ഗവ: ഹൈസ്കൂളിലെ  സ്കൗട്ട് ട്രൂപ്പും ചേർന്ന് റാലിയായി വേദിയിൽ എത്തിച്ചു. 'ഞങ്ങളും നിങ്ങളോടൊപ്പം ' എന്ന പ്രതിജ്ഞ ചൊല്ലി ഭിന്നശേഷി ക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി അവസാനിച്ചത്. സമാപനയോഗത്തിൽ എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ഗംഗാധരൻ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സി.വി. ലേഖ സ്വാഗതവും പി.കെ സരോജിനി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്