Posts

Showing posts with the label കേരളം അറുപതിന്റെ നിറവിൽ...ഒപ്പം ചേർന്ന് ബി.ആർ.സി.ചെറുവത്തൂരും

കേരളം അറുപതിന്റെ നിറവിൽ...ഒപ്പം ചേർന്ന് ബി.ആർ.സി.ചെറുവത്തൂരും

കേരളത്തിന്റെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സർവശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ  കാസർഗോഡ് ജില്ലയിൽ നടക്കുന്ന മാതൃഭാഷാ പക്ഷാചരണത്തിന്റെ സമാപനം നവംബർ 14 ന് ചെറുവത്തൂർ ബി.ആർ.സി.യിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ 'പൊതുവിദ്യാഭ്യാസവും ഭാവി കേരളവും' എന്ന വിഷയത്തിൽ ടി.ഗംഗാധരൻ, 'മലയാളമാണെന്റെ ഭാഷ' എന്ന വിഷയത്തിൽ സി.എം.വിനയചന്ദ്രൻ എന്നിവർ പ്രബന്ധാവതരണം നടത്തും.          സെമിനാറിനു മുന്നോടിയായി നവംബർ 7 മുതൽ 14 വരെ വിദ്യാർഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 'കേരളത്തെ അറിയുക...അറിവു നേടി വളരുക ' എന്ന സന്ദേശമുമായി 7 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്  ചെറുവത്തൂർ ഉപജില്ലയിലെഎല്ലാ വിദ്യാലയങ്ങളിലും എൽ.പി, യു.പി.വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക്  പത്താം തീയതി നടക്കുന്ന പഞ്ചായത്തുതല മത്സരത്തിലും, ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു വീതം ടീമുകൾക്ക് 12ന് ബി.ആർ.സിയിൽ വെച്ച് നടത്തുന്ന മ...