മത്സരിക്കാൻ അധ്യാപകരും രക്ഷിതാക്കളും, വിധികർത്താക്കളായി കുട്ടികളും

ചെറുവത്തൂർ: മത്സരിക്കാൻ തയ്യാറായി കളത്തിലിറങ്ങിയപ്പോൾ , വിധികർത്താക്കൾ ആരാണെന്നതിനെക്കുറിച്ച് അവർ ചിന്തിച്ചതേയില്ല... വിസിൽ മുഴങ്ങിയപ്പോൾ ചുറ്റും കൂടി നിന്ന 46 കുട്ടികളും , സഹപ്രവർത്തകരും , സ്നേഹിതരും കയ്യടിച്ചു... മത്സരാർഥികൾക്ക് ആവേശമായി.. കൈ വിരലുകൾ ദ്രുതഗതിയിൽ ചലിച്ചു... സർവശിക്ഷ അഭിയാൻ കാസർഗോഡ് ആവിഷ്കരിച്ച നൂതനാശയ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ കൂളിയാട് ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച ' തൊഴിലറിവ് പാഠശാല ' യാണ് പങ്കിളത്തത്തിലും വിധി നിർണയത്തിലും പുതുമകൾ നിറഞ്ഞ ഓലമെടയൽ മത്സരം സംഘടിപ്പിച്ചത്. അധ്യപകരും ബി.ആർ.സി.ട്രെയിനർമാരും രക്ഷിതാക്കളും ഉൾപ്പെടെ 10 പേർ പങ്കെടുത്ത മത്സരം പൂർത്തിയായപ്പോഴാണ് ക്യാമ്പംഗങ്ങളായ കുട്ടികളാണ് വിധികർത്താക്കളെന്ന രഹസ്യം സംഘാടകർ പുറത്തുവിട്ടത്.ഇതിനായി വിജയികളെ കണ്ടെത്താനുള്ള വിലയിരുത്തൽ സൂചകങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തി.അമ്പൂഞ്ഞി , നാരായണൻ തുടങ്ങിയ പരിചയ സമ്പന്നരായ ആളുകൾ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി.പൂർത്തിയാകാനെടുത്...