Posts

Showing posts with the label ഒന്നാം ക്ലാസ്സില്‍ ഒന്നാം തരം പഠനം

ഒന്നാം ക്ലാസ്സില്‍ ഒന്നാം തരം പഠനം

Image
ഗവ.യു.പി സ്കൂൾ മുഴക്കോത്തെ ഒന്നാം ക്ലാസ്സ് .കുട്ടികളെല്ലാം വളരെ അച്ചടക്കത്തോടെ വരികളായി തറയിലിരുന്ന് ശ്രീജ ടീച്ചർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ്.മലയാളത്തിലെ ഒന്നാം യൂണിറ്റിലെ പഠിച്ച പദങ്ങൾ ഓരോന്നായി വൈറ്റ് ബോർഡിൽ എഴുതbന്നു.കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു. ക്രമത്തിലുള്ള വായന ഒഴിവാക്കി ടീച്ചർ നിർദേശിക്കുന്ന പദം വായിക്കാൻ പറഞ്ഞപ്പോൾ വായനക്ക് പുതിയ മുഖം കൈവന്നു. രണ്ടാം ഘട്ടത്തിൽപദങ്ങളെല്ലാം സ്ടിപ്പുകളിൽ എഴുതി. കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി.സ്ടിപ്പുകൾ തറയിൽ നിരത്തിവെച്ചു.ഒരു ഗ്രൂപ്പ് ഉയർത്തിക്കാണിക്കുന്ന സ്ട്രിപ്പ് മറ്റേ ഗ്രൂപ്പ് വായിക്കണം. വാശിയോടെ അവർ പ്രവർത്തനം ഏറ്റെടുത്തു. രണ്ടു ഗ്രൂപ്പുകളും എല്ലാ സ്ട്രിപ്പകളും വായിച്ചു. മൂന്നാം ഘട്ടത്തിൽ വാക്യനിർമ്മാണമാണ്. പദസ്ട്രിപ്പുകളിൽ ഏതെങ്കിലും രണ്ടെണ്ണം ചേർത്ത് വാക്യങ്ങളാക്കണം - വായിക്കണം - ബോർഡിൽ എഴുതണം. ഞാൻ നിർദേശിച്ച വാക്യങ്ങളെല്ലാം കുട്ടികൾ നിർമ്മിച്ചു.ബോർഡിൽ എഴുതി. വായിച്ചു. ആകെ വന്ന പ്രശ്നം പദസ്ട്രിപ്പുകൾ ക്രമീകരിക്കുമ്പോൾ വന്ന ചെറിയ പിഴവുകൾ മാത്രമാണ്. തത്ത വന്നു -  എന്നതിന് പകരം -വന്നു തത്ത - എന്ന് ക്രമീകരിച്ചു. അത് വളരെ വ...