Posts

Showing posts from February 24, 2019

നോട്ടീസ്

Image

വാര്‍ത്തകളിലൂടെ

Image

വിഷ്ണുവിനും അക്ഷയ്ക്കുമൊപ്പം 'ചങ്ങതിക്കൂട്ടം '

Image
ഇന്ന് പിലിക്കോട് GHSS ലെ 10th ലെ വിഷ്ണുവിന്റെ വീട്ടിലും 8th ലെ അക്ഷയുടെ വീട്ടിലും ചങ്ങാതിക്കൂട്ടം രൂപീകരിക്കാൻ സാധിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധരൻ മാഷും ,സ്കൂൾ HM ,വിഷ്ണുവിന്റെ Class Tr, രവീന്ദ്രൻ മാഷ്, Office staff, PTAപ്രസി സണ്ട് ,രജിത Tr, ഷീബ Tr, 15 കുട്ടികളും വിഷ്ണുവിന്റെ വീട്ടിൽ പോയിരുന്നു. പാo ഭാഗ പ്രവർത്തങ്ങൾ നല്കാൻ പറ്റിയില്ലെങ്കിലും നിറം നല്കാനും പാട്ട് കേട്ട്‌ പാടാനും അത് ആസ്വദിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാക്കാൻ സാധിച്ചു.എല്ലാവർക്കും വളരെ സന്തോഷകരമായിരുന്നു ഇന്നത്തെ പരിപാടി. . കുറച്ച് fruits ഉം സ്കുളിൽ നിന്നുള്ള അരിയുമൊക്കെ കൊടുത്ത് നമ്മൾ തിരിച്ച് അക്ഷയുടെ അടുത്തേക്ക് പോയി. കുട്ടികളോട് ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നടത്താൻ പറയാനും മറന്നില്ല -അക്ഷയുടെ വീട്ടിൽ നമ്മൾ എത്തിയപ്പോഴേക്കും നമ്മുടെAEo വിജയൻ മാഷും ഉണ്ണി രാജൻ മാഷും കൂടി അവിടെയെത്തി. എല്ലാവരേയും കൂടി ഒന്നിച്ച് കണ്ടപ്പോൾ അച്ചൂന് അമ്പരപ്പും സങ്കടമോ സന്തോഷമോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു.   Colourigbook ൽ കളർ കൊടുപ്പിച്ചും ,അച്ചുവിന്ball throwകുട്ടികളെ കൊണ്ട് ചെയ്യിച്ചും, പാട്ട് പാടി കൊടുത്തും അവനെ സ

അനഹിനോടൊപ്പം 'ചങ്ങതിക്കൂട്ടം'

Image
 ALPS തടിയൻ കൊവ്വലിലെ രണ്ടാം തരം വിദ്യാർത്ഥിയുമായ അനഹ് മനോജിന്റെ വീട്ടിൽ ഇന്ന് 12 മണിക്ക് പോയി ചങ്ങാതിക്കൂട്ടം രൂപീകരിച്ചിട്ടുണ്ട്. പടന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ പെട്ടെന്ന് ഉണ്ടായ അസൗകര്യം മൂലം വാർഡ് മെമ്പർ ചിത്രേച്ചിയും സ്കുൾ HM ,ക്ലാസ് മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, രണ്ടാം തരത്തിലെ 12 കുട്ടികൾ , ഷീബ ടീച്ചര്‍ എന്നിവരാണ് അനഹിന്റെ വീട്ടിൽ എത്തിച്ചേർന്നത്. BP 0ഉണ്ണി മാഷ് കഴിയുമെങ്കിൽ ഞാൻ എത്തുമെന്ന് അറിയിച്ചെങ്കിലും വരാൻ പറ്റിയില്ലെന്ന് തോന്നുന്നു. എങ്കിലും മാഷിന്റെ അമ്മ അവിചാരിതമായി അവിടെ എത്തിയിരുന്നു. . സ്കൂൾ അധികൃതർ വിചാരിച്ചിരുന്നത് അനഹ് ഭയങ്കര വികൃതിയായ കുട്ടിയാണെന്നാണ്. സ്കൂളിൽ കൊണ്ട് വിടുന്ന വീടിന് അടുത്തുള്ള അഞ്ചാറ് കുട്ടികൾ അന ഹിന്റെ ക്ലാസ്സിൽ ഉണ്ട്. അവരോട് അവധി ദിവസങ്ങളിൽ ഇവിടെ വന്ന് അനഹിനോടൊപ്പം ചിലവഴിക്കാനും പറഞ്ഞു. കുട്ടികൾ അവൻ സ്കൂളിൽ വന്നോട്ടെ ഞങ്ങൾ നോക്കി കൊള്ളാം എന്ന് പറഞ്ഞു. കുട്ടികളുടെ മുഖത്ത് നല്ല സന്തോഷമായിരുന്നു. HM ഉം PTAപ്രസിഡണ്ടും കുട്ടികളുടെ അഭിപ്രായത്തെ പിൻ താങ്ങി. നല്ല സഹകരണ മനോഭാവം ആയിരുന്നു സച്ചുവിൽ നിന്ന് ഇന്ന് കാണാൻ പറ്റിയത്.നല്ല

'ചങ്ങതിക്കൂട്ടം' അമൃതയോടൊപ്പം

Image
ജി.എച്ച് .എസ്.എസ്. ഉദിനൂരില്‍ പഠിക്കുന്ന അമൃതയുടെ വീട്ടില്‍ രൂപീകരിച്ചചങ്ങാതിക്കൂട്ടത്തില്‍ സ്കൂള്‍ എച്ച് എം.ശ്രീ രവീന്ദ്രന്‍ മാഷ് ,വാര്‍ഡ്‌ മെമ്പര്‍ ശ്രീ കുഞ്ഞികൃഷ്ണന്‍ മാഷ് , പി.ടി.എ. പ്രസിഡന്റ് ശ്രീ രമേശന്‍ , സ്കൂളിലെ മറ്റധ്യാപകര്‍ ,റിസോര്‍സ് ടീച്ചര്‍ നിമിത ,15 കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു .കലാപരിപാടികളും മറ്റും അവതരിപ്പിച്ചു കൂട്ടുകാര്‍ അമൃതയോടൊപ്പം  കൂടി .

'ചങ്ങതിക്കൂട്ടം' ഇര്‍ഫനോടൊപ്പം

Image
Gups പടന്നയിലെ ആറാം ക്ലാസിലെ ഇർഫാൻ അബ്ദുള്ളയുടെ വീട്ടിലേക്ക് 28 കുട്ടികളും തുടർന്ന് നാലാം ക്ലാസിലെ  മറിയം ബി യുടെ വീട്ടിലേക്ക് 30 കുട്ടികളും  വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അസ്ലാം    ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ മുഷ്താഖ് സ്ക്കൂൾ പ്രധാനാധ്യാപകൻ ശ്രീ രാജൻ മാസ്റ്റർ സഹ അധ്യാപകരായ റഷീദ് മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി രാജീവൻ മാസ്റ്റർ ക്ലാസ്സ് അധ്യാപകരായ സുധാകരൻ മാസ്റ്റർ അനിൽ മാസ്റ്റർ സ്പെഷലിസ്റ്റ് അധ്യാപിക സുമ ടീച്ചറും സ്കൂൾ അധ്യാപകരായ അഫീഫ് മാസ്റ്റർ  തസ്നി ടീച്ചറും റിസോഴ്സ് അധ്യാപിക രായ റോഷ്‌നി     രജിത എന്നിവരടങ്ങുന്ന ചങ്ങാതികൂട്ടം കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികൾക്ക് വൈവിധ്യങ്ങളായ സമ്മാന പൊതികളുമായാണ് ചങ്ങാതികൂട്ടം സഹപാഠികളെ കാണാൻ  വീടുകളിൽ എത്തിയത്

' ചങ്ങാതിക്കൂട്ടം ' ഗൌതമിനോപ്പം

Image
ചങ്ങാതികളും അധ്യാപകരുമൊത്ത് ഇന്ന് ഗൗതം വീട് വിദ്യാലയമാക്കി. പാട്ടും കളികളുമായി അവൻ ചങ്ങാതികൾക്കൊപ്പം "ചങ്ങാതിക്കൂട്ട"ത്തിൽ കയ്യടിച്ചാസ്വദിച്ചു നടന്നു. Gups ചന്തേരയിലെ സ്കൂളിലെത്താൻ സാധിക്കാത്ത ഗൗതം ശങ്കറിന്റെ വീടാണ് വിദ്യാലയമായി മാറിയത്.ക്ലാസ് ടീച്ചർ സ്വർണ്ണലത ടീച്ചറും ലളിത ടീച്ചറും കുട്ടികൾക്കൊപ്പം ഗൗതുവിനേയും ചേർത്തു നിർത്തി... പിലിക്കോട് പഞ്ചായത്ത് വിദ്യാ.സ്റ്റാ. കമ്മിറ്റി ചെയർമാൻ ശ്രീ.ദാമോദരേട്ടൻ,SSA ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.ഗംഗാധരൻ മാസ്റ്റർ, AE0 വിജയൻ മാസ്റ്റർ, BPO ഉണ്ണി മാഷ്, PTAപ്രസിഡന്റ് തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി. ചങ്ങാതിക്കൂട്ടത്തിലൂടെ ഗൗതുവിനൊരു മധുരമായ ഓർമ്മകൾ സമ്മാനിക്കുവാൻ അവനൊപ്പം ചേർന്ന് ഒരു പേരതൈ നട്ടുനനച്ചും, അടുക്കള തോട്ടമൊരുക്കാൻ പച്ചക്കറിവിത്തുകൾ നൽകിയുമാണ് ഞങ്ങൾ മടങ്ങിയത്. ഗൗതുവിനേയും കുടുംബത്തേയും ചേർത്തു നിർത്തിയതിന് സ്കൂൾ HM മേരി ടീച്ചർക്കും ടീമിനും ഒരായിരം നന്ദി..