വിഷ്ണുവിനും അക്ഷയ്ക്കുമൊപ്പം 'ചങ്ങതിക്കൂട്ടം '

ഇന്ന് പിലിക്കോട് GHSS ലെ 10th ലെ വിഷ്ണുവിന്റെ വീട്ടിലും 8th ലെ അക്ഷയുടെ വീട്ടിലും ചങ്ങാതിക്കൂട്ടം രൂപീകരിക്കാൻ സാധിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധരൻ മാഷും ,സ്കൂൾ HM ,വിഷ്ണുവിന്റെ Class Tr, രവീന്ദ്രൻ മാഷ്, Office staff, PTAപ്രസി സണ്ട് ,രജിത Tr, ഷീബ Tr, 15 കുട്ടികളും വിഷ്ണുവിന്റെ വീട്ടിൽ പോയിരുന്നു. പാo ഭാഗ പ്രവർത്തങ്ങൾ നല്കാൻ പറ്റിയില്ലെങ്കിലും നിറം നല്കാനും പാട്ട് കേട്ട്‌ പാടാനും അത് ആസ്വദിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാക്കാൻ സാധിച്ചു.എല്ലാവർക്കും വളരെ സന്തോഷകരമായിരുന്നു ഇന്നത്തെ പരിപാടി. . കുറച്ച് fruits ഉം സ്കുളിൽ നിന്നുള്ള അരിയുമൊക്കെ കൊടുത്ത് നമ്മൾ തിരിച്ച് അക്ഷയുടെ അടുത്തേക്ക് പോയി. കുട്ടികളോട് ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നടത്താൻ പറയാനും മറന്നില്ല -അക്ഷയുടെ വീട്ടിൽ നമ്മൾ എത്തിയപ്പോഴേക്കും നമ്മുടെAEo വിജയൻ മാഷും ഉണ്ണി രാജൻ മാഷും കൂടി അവിടെയെത്തി. എല്ലാവരേയും കൂടി ഒന്നിച്ച് കണ്ടപ്പോൾ അച്ചൂന് അമ്പരപ്പും സങ്കടമോ സന്തോഷമോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു.   Colourigbook ൽ കളർ കൊടുപ്പിച്ചും ,അച്ചുവിന്ball throwകുട്ടികളെ കൊണ്ട് ചെയ്യിച്ചും, പാട്ട് പാടി കൊടുത്തും അവനെ സന്തോഷിപ്പിച്ചു.കുട്ടികൾ ആദ്യമായാണ് അച്ചു വിനെ കാണുന്നത്. ഇനിയും ഞങ്ങൾ വരുമെന്ന് അവർ അച്ചുവിന് ഉറപ്പ് നൽകി.ഒരു ചായയും പപ്സും തരാൻ സൗമ്യയും സന്തോഷേട്ടനും മറന്നില്ല.

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016