Posts

Showing posts from April 9, 2017

യു.പി അധ്യാപകര്‍ക്കുള്ള ഐ .സി. ടി പരിശീലനം ആരംഭിച്ചു

Image
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ്മുറികൾ ഹൈടെക്  ആകുമ്പോൾ, വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട  പഠനബോധന തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കേരളത്തിലെ മുഴുവൻ അധ്യാപകരെയും പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന് തുടക്കമായി.യു.പി.വിഭാഗം അധ്യാപകർക്കുള്ള 4 ദിവസത്തെ ഐ.സി.ടി പരിശീലനത്തിന്റെ ആദ്യഘട്ടം ഏപ്രിൽ 10, 11, 12,17 തീയ്യതികളിലായി ബി.ആർ.സി. തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രണ്ടും  മൂന്നും ഘട്ട പരിശീലനങ്ങൾ  ഏപ്രിൽ 18-21, 24-27 തീയ്യതികളിൽ ഇതേ കേന്ദ്രങ്ങളിൽ  നടക്കും. ഇതിന്റെ തുടർച്ചയായി 4 ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനം കൂടിയാകുമ്പോൾ മുഴുവൻ കുട്ടികളെയും പഠന മികവിലേക്ക്  നയിക്കാൻ പാകത്തിൽ ക്ലാസ്സ് റൂം പ്രവർത്ത നങ്ങൾ ആസൂത്രണം ചെയ്യാൻ അധ്യാപകർക്ക് കഴിയും.       പൊതു വിദ്യാലയങ്ങളെ  മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയെന്ന സർക്കാറിന്റെ  പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനുള്ള കർമ്മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ഇത്തവണത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ നൂറു ശതമാനം പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തയ്യാറെടുപ്പ്

അവധിക്കാല അധ്യാപക പരിശീലനം സമയവിവരപ്പട്ടിക

    Lettr Form by Razeena Shahid on Scribd