കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സില്‍..പഠിപ്പിക്കുന്നതു കാണാനും,അറിയാനും, പഠിക്കാനും......ഒപ്പം കുഞ്ഞുങ്ങളുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനും ക്ലാസ്സ് പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ക്യത്യം 2മണിക്ക് തന്നെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ക്ക് മറ്റുള്ളവര്‍ എത്തുന്നതുവരെ കാത്തുനിന്ന് മുഷിയേണ്ട അവസ്ഥ ഇവിടെയില്ല.നേരെ ക്ലാസ്സിലേക്ക് കയറാം..കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക് പിറകിലായി പ്രത്യേകം ക്രമീകരിച്ച ‘പാരന്റ്സ് ബെഞ്ചില്‍‘ ഇരിക്കാം..... ടീച്ചറുടെ ക്ലാസ്സും ,കുട്ടികളുടെ പ്രതികരണങ്ങളും കാണാം..വിലയിരുത്താം..സ്വയം പഠിക്കാം..പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അധ്യാപകനോട് ചോദിക്കുകയും ചെയ്യാം.. കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ്സ് പി.ടി.എ യോഗത്തിലാണ് ഇത്തരത്തിലുള്ള സൌകര്യം ഒരുക്കിയത്...ഇനിയുള്ള എല്ലാ ക്ലാസ്സ് പി.ടി.എ യോഗങ്ങളിലും ഈ രീതി തുടരും.... പക്ഷെ,ഒരുകാര്യത്തില് നിര്‍ബന്ധമുണ്ട്. 2 മണി മുതല്‍ നാലുമണി വരെ സമയം നിശ്ചയിച്ച ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ പൂര്‍ണ്ണസമയവും പങ്കെടുക്കുമെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.....