Posts

Showing posts from September 8, 2013

ഓണക്കോടികളുടെ വിതരണം-ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂള്‍

Image
സ്വന്തമായി ഓണക്കോടിയില്ലാത്തവര്‍ക്ക് ഓണക്കോടികള്‍ നല്‍കിക്കൊണ്ട് ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂളിലെ കുട്ടികള്‍ ഓണത്തിന്‍റെ സമത്വ സന്ദേശം സ്വാര്‍ത്ഥകമാക്കി . മിഠായിയും ഐസ്ക്രീമും വാങ്ങി വെറുതെ കളയുന്നപൈസസ്ക്കൂളിലെസ്വാന്ത്വനംഫണ്ടില്‍നിക്ഷേപിച്ചാണ്കുട്ടികള്‍ഇതിനായുള്ള പൈസ സ്വരൂപിച്ചത് . വിദ്യാഭ്യാസവര്‍ഷാരംഭം മുതല്‍  കുട്ടികള്‍ഇങ്ങനെനിക്ഷേപിച്ചതുകഏകദേശം പത്തായിരം രൂപയോളം വരും . ഈ തുകയില്‍ നിന്നാണ് നിര്‍ധനരായകുട്ടികള്‍ക്ക്ഓണക്കോടികള്‍ വാങ്ങിയത് . പി ടി എപ്രസിഡണ്ട്എന്‍ബാലകൃഷ്ണന്‍കുട്ടികള്‍ക്കുഓണക്കോടികളുടെവിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു . വി ഹരിദാസ് . ഇ വി ശശി എന്നിവര്‍ നേതൃത്വം നല്‍കി . പി ടി എ പ്രസിഡണ്ട് എന്‍ ബാലകൃഷ്ണന്‍ കുട്ടികള്‍ക്കു ഓണക്കോടികളുടെ വിതരണം നടത്തുന്നു.

സാമൂഹ്യ പാഠം

Image
മാധ്യമം ദിനപ്പത്രം

ഓണാഘോഷം-ജി.യു.പി.എസ് ചന്തേര,ഇസത്തുല്‍ എ.എല്‍.പി.എസ്

Image
ഓണാഘോഷം-ഇസത്തുല്‍ എ.എല്‍.പി.എസ് ഓണാഘോഷം-ജി.യു.പി.എസ് പടന്ന ഓണാഘോഷം-എ.യു.പി.എസ് എടച്ചാക്കൈ ഓണാഘോഷം-ഇസത്തുല്‍ എ.എല്‍.പി.എസ് ഓണാഘോഷം-ഇസത്തുല്‍ എ.എല്‍.പി.എസ് ഓണാഘോഷം-ഇസത്തുല്‍ എ.എല്‍.പി.എസ് ഓണാഘോഷം-ജി.യു.പി.എസ് ചന്തേര ഓണാഘോഷം-ജി.യു.പി.എസ് ചന്തേര ഓണാഘോഷം-ജി.യു.പി.എസ് ചന്തേര ഓണാഘോഷം-ജി.യു.പി.എസ് ചന്തേര ഓണാഘോഷം-ജി.യു.പി.എസ് ചന്തേര ഓണാഘോഷം-ജി.യു.പി.എസ് ചന്തേര

റിലാക്സ്-സ്നേഹക്കൂട്ടായ്മ

Image
ഈ ഓണാഘോഷത്തിന് നന്മയുടെ നിറവ്   ആഘോഷങ്ങളെല്ലാം വീടിനുള്ളില്‍ ഒതുക്കിയിരുന്ന ആറ് കുഞ്ഞുമനസ്സുകള്‍ ആഹ്ലാദ ചിറകിലേറി ഓണമാഘോഷിച്ചു. ചെറുവത്തൂര്‍ ഉപജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രദീപ്‌, അഹമ്മദ്, അവന്തിക, മറിയംബി, കാര്‍ത്തിക്, മാത്യു പയസ്എന്നിവരാണ് വേദനകള്‍ മറന്ന് ഓണം ആഘോഷമാക്കിയത്‌. ., റിലാക്സ് സ്നേഹകൂട്ടായ്മയാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന (ഭിന്നശേഷിയുള്ള ) ഈ കുട്ടികള്‍ക്കും,മാതാപിതാക്കള്‍ക്കുമായി ഓണവിരുന്ന് ഒരുക്കിയത്. ചെറുവത്തൂര്‍ ബി ആര്‍ സി യില്‍ നടന്ന ഓണാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെയാണ്‌ കുട്ടികള്‍ക്ക് സ്നേഹ സാന്ത്വനം പകര്‍ന്നത്. ഈശ്വരന്‍ മാസ്റ്റര്‍ , ഭാസ്കരന്‍, ബിന്ദു , ബാബു അന്നൂര്‍, ഗിരിജ എന്നിവര്‍ ചേര്‍ന്ന് ഓണപ്പാട്ടുകളും, പഴയകാല ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കി 'ഗാനവിരുന്നൊരുക്കി.ബി ആര്‍ സി യിലെ ജീവനക്കാരികള്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരയും ശ്രദ്ദേയമായി. കുട്ടികളുടെ പങ്കാളിത്തത്തോടെ തന്നെ മനോഹരമായ പൂക്കളവും ഒരുക്കി. നാലിലാംകണ്ടം ഗവ: യു പി സ്കൂള്‍ അദ്ധ്യാപകന്‍ കെ വേണുഗോപാലനാണ് കുട്ടികള്‍ക്കുള്ള ഓണക്കിറ്റുകള്‍ ഏര്‍പ