ഈ ഓണാഘോഷത്തിന് നന്മയുടെ നിറവ്
ആഘോഷങ്ങളെല്ലാം വീടിനുള്ളില്‍ ഒതുക്കിയിരുന്ന ആറ് കുഞ്ഞുമനസ്സുകള്‍ ആഹ്ലാദ ചിറകിലേറി ഓണമാഘോഷിച്ചു. ചെറുവത്തൂര്‍ ഉപജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രദീപ്, അഹമ്മദ്, അവന്തിക, മറിയംബി, കാര്‍ത്തിക്, മാത്യു പയസ്എന്നിവരാണ് വേദനകള്‍ മറന്ന് ഓണം ആഘോഷമാക്കിയത്. ., റിലാക്സ് സ്നേഹകൂട്ടായ്മയാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന (ഭിന്നശേഷിയുള്ള ) ഈ കുട്ടികള്‍ക്കും,മാതാപിതാക്കള്‍ക്കുമായി ഓണവിരുന്ന് ഒരുക്കിയത്. ചെറുവത്തൂര്‍ ബി ആര്‍ സി യില്‍ നടന്ന ഓണാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെയാണ് കുട്ടികള്‍ക്ക് സ്നേഹ സാന്ത്വനം പകര്‍ന്നത്. ഈശ്വരന്‍ മാസ്റ്റര്‍ , ഭാസ്കരന്‍, ബിന്ദു , ബാബു അന്നൂര്‍, ഗിരിജ എന്നിവര്‍ ചേര്‍ന്ന് ഓണപ്പാട്ടുകളും, പഴയകാല ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കി 'ഗാനവിരുന്നൊരുക്കി.ബി ആര്‍ സി യിലെ ജീവനക്കാരികള്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരയും ശ്രദ്ദേയമായി. കുട്ടികളുടെ പങ്കാളിത്തത്തോടെ തന്നെ മനോഹരമായ പൂക്കളവും ഒരുക്കി. നാലിലാംകണ്ടം ഗവ: യു പി സ്കൂള്‍ അദ്ധ്യാപകന്‍ കെ വേണുഗോപാലനാണ് കുട്ടികള്‍ക്കുള്ള ഓണക്കിറ്റുകള്‍ ഏര്‍പ്പെടുത്തിയത്. ഓണപ്പുടവയും, ഓണസദ്യയ്ക്കുള്ള വിഭവങ്ങളും ഉള്‍പ്പടെ മൂവായിരം രൂപയുടെ വിഭവങ്ങളാണ് ഓരോകിറ്റിലും ഉണ്ടായിരുന്നത്. ഉത്രാട ദിനത്തില്‍ ഓണസദ്യയ്ക്കുള്ള പച്ചക്കറികളും, ഓണപ്പൂക്കളം ഒരുക്കുന്നതിനുള്ള പൂക്കളുമായി സ്നേഹകൂട്ടായ്മയിലെ അംഗങ്ങള്‍ ആറ് കുട്ടികളുടെ വീടുകളില്‍ എത്തും. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ:എം ബാലന്‍, പ്രോഗ്രാം ഓഫീസര്‍ ഗംഗാധരന്‍, ചെറുവത്തൂര്‍ എ ഇ ഒ കെ പി പ്രകാശന്‍ അധ്യാകപരായ പി വി രാജേന്ദ്രന്‍, ജനാര്‍ദനന്‍, വേണുഗോപാലന്‍,മധു റിട്ടയേര്‍ഡ് അധ്യാപകരായ കെ കൃഷ്ണന്‍ ,ഗിരിജ എന്നിവര്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.എം മഹേഷ് കുമാര്‍, മുംതാസ് ,രാഹുല്‍ ഉദിനൂര്‍, അനൂപ് കല്ലത്ത്,സുരേഷ്, എ അനില്‍ അനില്‍ കുമാര്‍ ,മുംതാസ്തു ടങ്ങിയവര്‍ നേത്രിത്വം നല്‍കി
|
തിരുവാതിര |
|
സ്നേഹക്കൂട്ടായ്മ |
|
സ്നേഹക്കൂട്ടായ്മ |
|
പയസിന് ഓണസമ്മാനം-ഡോ.എം.ബാലന്‍ |
|
കാര്‍ത്തിക്കിന് ഓണസമ്മാനം-ഗംഗാധരന്‍.ബി(പ്രോഗ്രാം ഓഫീസര്‍) |
|
അവന്തികക്ക് ഓണസമ്മാനം-എ.ഇ.ഒ പ്രകാശ് കുമാര്‍ |
|
പ്രദീപിന് ഓണസമ്മാനം-രാജേന്ദ്രന്‍മാഷ്,ജനാര്‍ദ്ദനന്‍ മാഷ് |
|
മറിയമ്പിക്ക് ഓണസമ്മാനം-കൃഷ്ണന്‍മാസ്റ്റര്‍,ഗിരിജടീച്ചര്‍ |
|
അഹമ്മദിന് ഓണസമ്മാനം-വേണുമാഷ്,മധുമാഷ് |
|
ഉദ്ഘാടനം-ഡോ.എം.ബാലന്‍ |
|
ഓണപ്പൂക്കളം |
|
ഗാനവിരുന്ന്-ഈശ്വരന്‍മാസ്റ്റര്‍ |
Comments
Post a Comment