Posts
Showing posts from July 7, 2013
അസീറയ്ക്കും ആമിനയ്ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
- Get link
- X
- Other Apps

ശ്രീ.രാഘവന്‍ മാസ്റ്റര്‍ അസീറയ്ക്കും ആമിനയ്ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു കളിക്കൂട്ടുകാര്‍ക്കൊപ്പം യുണിഫോമും ധരിച്ച് വിദ്യാലയ മുറ്റത്ത് ഓടിനടക്കാന്‍ കഴിയില്ലെങ്കിലും എടച്ചാക്കൈയിലെ അസീറയും ആമിനയും ഇനി വീട്ടുവരാന്തയില്‍ ഇരുന്ന് അക്ഷരമധുരം നുകരും.എടച്ചാക്കൈ പാലത്തേരയിലെ യാസിര്‍ അറഫാത്ത്-കുഞ്ഞായിഷ ദമ്പതികളുടെ എട്ട് വയസുകാരി അസീറയും അഞ്ച് വയസുകാരി ആമിനയുമാണ് ജന്മനാ ബാധിച്ച രോഗത്തിന്റെ തളര്‍ച്ചയിലും അക്ഷരങ്ങളുടെയും വര്‍ണങ്ങളുടെയും ലോകത്ത് വിസ്മയമാകുന്നത്. പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്നു പോകുന്ന അസുഖമാണിരുവര്‍ക്കും.കൈകാലുകളി ലെ സ്വാധീനക്കുറവുകാരണം ശരീരം നേരെ നിര്‍ത്താന്‍ പോലും കഴിയുന്നില്ല. പക്ഷേ ഇന്നിവര്‍ പുസ്തകങ്ങളുടെയും കളര്‍പെന്‍സിലുകളുടെയും കൂട്ടുകാരാണ്. ആമിനയും അസീറയും അവരുടെ ബലഹീനതകള്‍ക്കപ്പുറത്തുനിന്നും നന്നായി ചിത്രം വരയ്ക്കും പാട്ടുപാടും. എടച്ചാക്കൈ എയുപി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിനിയാണ് അസീറ. ആമിന ഒന്നാം തരത്തിലും. പക്ഷേ ഇവര്‍ക്ക് സ്‌കൂളിലെത്തി വിദ്യാഭ്യാസം നേടാന്‍ കഴിയില്ല.ഐഇഡിസി പദ്ധതി പ്രകാരം ചന്തേര ബിആര്‍സിയിലെ റിസോര്‍സ് അധ്യ...
അമ്മ കൊയ്യുന്നു ---- തളിപ്പറമ്പ സൗത്ത് ബി.ആര്‍.സി (ഏഴാം ക്ലാസ് )
- Get link
- X
- Other Apps