അസീറയ്ക്കും ആമിനയ്ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ശ്രീ.രാഘവന്‍ മാസ്റ്റര്‍
അസീറയ്ക്കും ആമിനയ്ക്കും 
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


 കളിക്കൂട്ടുകാര്‍ക്കൊപ്പം യുണിഫോമും ധരിച്ച് വിദ്യാലയ മുറ്റത്ത് ഓടിനടക്കാന്‍ കഴിയില്ലെങ്കിലും എടച്ചാക്കൈയിലെ അസീറയും ആമിനയും ഇനി വീട്ടുവരാന്തയില്‍ ഇരുന്ന് അക്ഷരമധുരം നുകരും.എടച്ചാക്കൈ പാലത്തേരയിലെ യാസിര്‍ അറഫാത്ത്-കുഞ്ഞായിഷ ദമ്പതികളുടെ എട്ട് വയസുകാരി അസീറയും അഞ്ച് വയസുകാരി ആമിനയുമാണ് ജന്മനാ ബാധിച്ച രോഗത്തിന്റെ തളര്‍ച്ചയിലും അക്ഷരങ്ങളുടെയും വര്‍ണങ്ങളുടെയും ലോകത്ത് വിസ്മയമാകുന്നത്. പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്നു പോകുന്ന അസുഖമാണിരുവര്‍ക്കും.കൈകാലുകളിലെ സ്വാധീനക്കുറവുകാരണം ശരീരം നേരെ നിര്‍ത്താന്‍ പോലും കഴിയുന്നില്ല. പക്ഷേ ഇന്നിവര്‍ പുസ്തകങ്ങളുടെയും കളര്‍പെന്‍സിലുകളുടെയും കൂട്ടുകാരാണ്. ആമിനയും അസീറയും അവരുടെ ബലഹീനതകള്‍ക്കപ്പുറത്തുനിന്നും നന്നായി ചിത്രം വരയ്ക്കും പാട്ടുപാടും. എടച്ചാക്കൈ എയുപി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിനിയാണ് അസീറ. ആമിന ഒന്നാം തരത്തിലും. പക്ഷേ ഇവര്‍ക്ക് സ്‌കൂളിലെത്തി വിദ്യാഭ്യാസം നേടാന്‍ കഴിയില്ല.ഐഇഡിസി പദ്ധതി പ്രകാരം ചന്തേര ബിആര്‍സിയിലെ റിസോര്‍സ് അധ്യാപിക ബി.രോഷ്ണിയാണ് ഇവര്‍ക്ക് വീട്ടിലെത്തി വിദ്യപകര്‍ന്നു നല്‍കുന്നത്. ഈ വര്‍ഷം ഇവര്‍ക്കാവശ്യമായ യൂണിഫോമും പാഠപുസ്തകങ്ങളും നോട്ടും ചിത്രപുസ്തകവും കളര്‍പെന്‍ലിലുകലുമൊക്കെ മാതൃവിദ്യാലയത്തില്‍ നിന്നും ലഭ്യമാക്കി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.രാഘവന്‍ ഇരുവര്‍ക്കും പഠനോപകരണങ്ങകൈമാറി.റിസോഴ്‌സ് അധ്യാപിക ബി.രോഷ്ണി,കെ.ശുഭ എന്നിവര്‍ നേതൃത്വം നല്‍കി.ഐഇഡിസി പദ്ധതി പ്രകാരം റിസോര്‍സ് അധ്യാപിക ആഴ്ചയില്‍ രണ്ടു ദിവസമാണ് വീട്ടിലെത്തി ക്ലാസെടുക്കുന്നത്.സമപ്രായക്കാരായ കുട്ടിള്‍ സ്‌കൂള്‍ വിശേഷങ്ങല്‍ പറയുമ്പോള്‍ ഇവര്‍ക്കിപ്പോള്‍ സങ്കടമില്ല.കാരണം ഇവര്‍ക്കുമുണ്ട് ഒത്തിരിയേറെ പഠന വിശേഷങ്ങള്‍.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്