Posts

Showing posts from November 11, 2018

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം പൂർത്തിയായി

Image
ചെറുവത്തൂർ ബി ആർ സി പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം പൂർത്തിയായി.ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ എം രാജ ഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.124 കണ്ണടകൾ, വീൽചെയർ , ഫിസിയോ മാറ്റ് ,വാക്കർ, കമ്മോഡ് ചെയർ എന്നിവയടക്കം 31 ചലന സഹായ ഉപകരണങ്ങൾ, 13 കേൾവി ഉപകരണങ്ങൾ എന്നിവയാണ് സമഗ്ര ശിക്ഷ കാസർകോടിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തത്.          സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ അധ്യക്ഷനായിരുന്നു. ബിപിഒ  പി വി ഉണ്ണി രാജൻ, ബി ആർ സി പരിശീലകൻ പി വേണുഗോപാലൻ, ഐ ഇ ഡി സി റിസോഴ്സ് അധ്യാപിക പി വി പ്രസീദ എന്നിവർ സംസാരിച്ചു.

നേഹയോടൊപ്പ൦ ശിശുദിനത്തിൽ

Image
ശിശുദിനമായ ഇന്നലെ ആറാം തരത്തിലെ നേഹയുടെ വീട്ടിലായിരുന്നു ഉച്ചയ്ക്ക് ശേഷം. എല്ലിനെ ബാധിച്ച രോഗം കാരണം നടക്കാനോ കൂടുതൽ സമയം ഇരിക്കാനോ കഴിയാതെ വീട്ടിൽ കിടക്കയിൽത്തന്നെ കിടക്കേണ്ടി വരുന്ന അവളുടെ അടുത്തേക്ക് സഹപാഠികളോടൊപ്പം അധ്യാപകരും വിദ്യാഭ്യാസ ഓഫീസറുമടക്കം ചെന്നപ്പോൾ സന്തോഷപൂർവം വരവേൽക്കുകയായിരുന്നു നേഹ. വീട്ടകം വിദ്യാലയമാകുന്ന നിമിഷങ്ങളായിരുന്നു പിന്നീട്. കേരളപാഠാവലിയിലെ കുഴലൂത്തുകാരന്റെ പാഠം ദീപ ടീച്ചർ അവതരിപ്പിച്ചു. ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം നേഹയും ചർച്ചയിൽ പങ്കെടുക്കുകയും പാഠത്തെ അധികരിച്ച് അവളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തപ്പോൾ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. വിജയകുമാർ സാറടക്കം എല്ലാവരും സശ്രദ്ധം അവളെ അനുമോദിക്കുകയായിരുന്നു. പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാമും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. തുടർന്ന്, കലാപഠനത്തിലെ പ0ന നേട്ടത്തെ മുൻനിർത്തി, മരക്കുറ്റിയിലിരുന്ന് കരയുന്ന പക്ഷിയുടെ ചിത്രം വരച്ചുകാണിച്ചപ്പോൾ, ആദ്യം കുട്ടികളിൽ പരിപൂർണ നിശബ്ദത. കരയാനുണ്ടായ സാഹചര്യത്തെ അവർ പറയാൻ തുടങ്ങുമ്പോൾ, നേഹ പാടാൻ തുടങ്ങുകയായിരുന്നു, സുഗതകുമാരി ടീച്ചറുടെ ആ കവിത: ഒര