Posts

Showing posts from November 4, 2018

Short film by cheriyakkara school team

Image
എൽ.എൽ എ യായി അഭിനയിക്കാൻ എം.എൽ.എ തന്നെ എത്തിയപ്പോൾ കുരുന്നു മനസുകളിൽ കൗതുകവും ആഹ്ലാദവും. ചെറിയക്കര ഗവൺമെന്റ് എൽ.പി സ്കൂളിലാണ് കുട്ടികൾക്കൊപ്പം എം രാജ ഗോപാലൻ എം.എൽ.എ ക്യാമറക്ക് മുന്നിലെത്തിയത്. കുട്ടികൾ സന്തോഷത്തോടെ വളരട്ടെ എന്ന സന്ദേശമുയർത്തിയാണ് വിദ്യാലയം മൊട്ട് എന്ന പേരിൽ ഹ്രസ്വചിത്രമൊരുക്കുന്നത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കൊപ്പം പലോത്ത് ,ചെറിയാക്കര അങ്കണവാടികളിലെ കുട്ടികളും ചിത്രത്തിലുണ്ട്. ഒരു കുട്ടിയെ എം.എൽ എ അനുമോദിക്കുന്ന രംഗമുണ്ട്. കുട്ടികൾക്കൊപ്പം അഭിനയിക്കണമെന്ന അഭ്യർഥന എം.എൽ എ സ്നേഹത്തോടെ സ്വീകരിച്ചു. സംഭാഷണങ്ങൾ ഇല്ലാതെ പാട്ടും, മ്യൂസിക്കും മാത്രം ഉപയോഗിച്ചുള്ള വേറിട്ട രീതിയാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ വിജയകുമാർ, ബി പി ഒ ഉണ്ണി രാജൻ , ബാര ഗവ. യു പി സ്കൂൾ വിദ്യാർഥി  അദ്വൈത് എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകൻ എം.മഹേഷ് കുമാറിന്റെ താണ് ആശയവും ആവിഷ്കാരവും. അബ്ബാസ് തൊടുപുഴ,ജോജോ ജോളി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്.ദേശീയ അധ്യാപക അവാർഡ് ജേതാവ് വിധു പി നായർ, രഞ്ജിത്ത്പി കെ.പ., സാജൻ, പി ടി എ പ്രസിഡന്റ് സുമേഷ്, എം.
Image
അസീറയും ആമിനയും ആഹ്ലാദത്തികവിലായിരുന്നു. തങ്ങളുടെ കളിക്കൂട്ടുകാരാകാൻ വിദ്യാലയത്തിലെ ആറാംതരക്കാരാകെ വന്നപ്പോൾ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ സഹോദരിമാരായ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു പോയി.ചെറുവത്തൂർ ബി ആർ സി യുടെയും എടച്ചാക്കൈ എ യു പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച വിദ്യാലയം വീട്ടിലേക്ക് പരിപാടിയാണ് അരയ്ക്കു കീഴെയും കൈകാലുകളും തകർന്ന കുരുന്നുകൾക്ക് വൈകല്യ ദുഃഖത്തിനിടയിലും നവോൻ മേഷം പകർന്നത്.      മറ്റ് കുട്ടികളോടൊപ്പം വിദ്യാലയത്തിലേക്ക് കടന്നുചെന്ന് കളി ചിരികളുടെ പൂത്തിരികളുമായി പഠിക്കാൻ സാധിക്കാത്തതിനാൽ ഇരുവരും ഐ ഇ ഡി സി അധ്യാപിക ബി റോഷ്ണിയുടെ കീഴിലാണ് വീട്ടിൽ വെച്ച് പ ഠനം നടത്തി വരുന്നത്. വിദ്യാലയം വീട്ടിലേക്ക് പരിപാടിയിൽ വിദ്യാലയത്തിലെ അധ്യാപിക കെ ജയശ്രീ അടിസ്ഥാന ശാസ്ത്രത്തിലെ ആവാസവ്യവസ്ഥ എന്ന പാഠഭാഗമെടുത്ത്, സ്കൂളിലെ മറ്റ് കുട്ടികളുടെ ഒപ്പം ചേർന്നിരുന്ന് പഠിച്ചപ്പോൾ മധുരാനുഭവമായി.ആ വാസവ്യവസ്ഥയെക്കുറിച്ചറിയാൻ വീൽചെയറിലിരുന്ന് വയലിലും പുഴയോരത്തും ഫീൽഡ് ട്രിപ്പിലും പുതിയ കളിക്കൂട്ടുകാരൊപ്പം പങ്കാളിയായി. നാളെ ഞങ്ങളും വരും സ്