അസീറയും ആമിനയും ആഹ്ലാദത്തികവിലായിരുന്നു. തങ്ങളുടെ കളിക്കൂട്ടുകാരാകാൻ വിദ്യാലയത്തിലെ ആറാംതരക്കാരാകെ വന്നപ്പോൾ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ സഹോദരിമാരായ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു പോയി.ചെറുവത്തൂർ ബി ആർ സി യുടെയും എടച്ചാക്കൈ എ യു പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച വിദ്യാലയം വീട്ടിലേക്ക് പരിപാടിയാണ് അരയ്ക്കു കീഴെയും കൈകാലുകളും തകർന്ന കുരുന്നുകൾക്ക് വൈകല്യ ദുഃഖത്തിനിടയിലും നവോൻ മേഷം പകർന്നത്.
     മറ്റ് കുട്ടികളോടൊപ്പം വിദ്യാലയത്തിലേക്ക് കടന്നുചെന്ന് കളി ചിരികളുടെ പൂത്തിരികളുമായി പഠിക്കാൻ സാധിക്കാത്തതിനാൽ ഇരുവരും ഐ ഇ ഡി സി അധ്യാപിക ബി റോഷ്ണിയുടെ കീഴിലാണ് വീട്ടിൽ വെച്ച് പ ഠനം നടത്തി വരുന്നത്. വിദ്യാലയം വീട്ടിലേക്ക് പരിപാടിയിൽ വിദ്യാലയത്തിലെ അധ്യാപിക കെ ജയശ്രീ അടിസ്ഥാന ശാസ്ത്രത്തിലെ ആവാസവ്യവസ്ഥ എന്ന പാഠഭാഗമെടുത്ത്, സ്കൂളിലെ മറ്റ് കുട്ടികളുടെ ഒപ്പം ചേർന്നിരുന്ന് പഠിച്ചപ്പോൾ മധുരാനുഭവമായി.ആ വാസവ്യവസ്ഥയെക്കുറിച്ചറിയാൻ വീൽചെയറിലിരുന്ന് വയലിലും പുഴയോരത്തും ഫീൽഡ് ട്രിപ്പിലും പുതിയ കളിക്കൂട്ടുകാരൊപ്പം പങ്കാളിയായി. നാളെ ഞങ്ങളും വരും സ്കൂളിലേക്ക് എന്നു മൊഴിഞ്ഞ് കൈവീശിയാണ് ഇരുവരും കൂട്ടുകാരെയും അധ്യാപകരെയും യാത്രയാക്കിയത്. എടച്ചാക്കൈയിലെ അറഫാത്തിന്റെയും ആയിഷയുടെയും മക്കളാണിവർ.
     സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ ബി ഗംഗാധരൻ, ചെറുവത്തൂർ ബിപിഒ  പി വി ഉണ്ണി രാജൻ, പ്രഥമാധ്യാപക ചുമതലയുള്ള പി വി ഭാസ്കരൻ ,ബി ആർ സി പരിശീലകൻ കൃഷ്ണദാസ് പലേരി,പി വി പ്രസീദ, കെ റുബൈദ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015