Posts

Showing posts from December 18, 2016

പ്രഥമാധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.

Image
         ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ  തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കാസർഗോഡ് ഡയറ്റ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഡയറ്റ് പ്രിൻസിപ്പാൾ  ഡോ: പി.വി കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ.  കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർമാരായ സുബ്രഹ്മണ്യൻ , രാമചന്ദ്രൻ നായർ , ഇടയിലക്കാട് എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ആദ്യ ദിവസം വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.ഡിസമ്പർ 28 വരെയാണ് പരിശീലനം.

പുത്തനുണർവുമായി ചെറിയാക്കര ഗവ.എൽപി സ്കൂൾ....

Image
മൂന്നാം തരത്തിലെ കുട്ടികൾക്ക് കലപ്പയുടെ ആത്മകഥയെഴുതാനുണ്ട്.അശോകൻ മാഷ് കുട്ടികളോട് കലപ്പയെ കുറിച്ച് ചോദിച്ചു .കർഷകരുടെ നാടായ ചെറിയാക്കരയിലെ കുട്ടികൾക്കു പോലും കലപ്പ എന്താണെന്നറിയില്ല. ഇത് വലിയ ഒരാലോചനയിലേക്കാണ് മാഷെ നയിച്ചത്. പഴയ കാല കാർഷിക സംസ്കൃതിയുടെ നേരനുഭവങ്ങൾ ഈ കുട്ടികൾക്കൊരുക്കി കൊടുക്കണം. SRG യിൽ ചർച്ച ചെയ്തു പിടിഎയിലും വികസന സമിതിയിലും ചർച്ച ചെയ്തു. എല്ലാവരും ഒത്തുകൂടി. പഴയ കാല കാർഷിക ഉപകരണങ്ങൾ സംഘടിപ്പിച്ച് ഒരു നല്ല പ്രദർശനം ഒരുക്കണം. അതിനായി അവർ ചെറിയാക്കരയിലെ മുഴുവൻ വീടുകളും കയറിയിറങ്ങി. ഫലമോ നിധിപോലെ വീട്ടിൽ സൂക്ഷിച്ച പണപ്പെട്ടി മുതൽ പണ്ടുകാലത്ത് വീട്ടിൽ ഉപയോഗിച്ചരുന്ന നൂറോളം ഉപകരണങ്ങളാണ് പ്രദർശനത്തിനായി ലഭിച്ചത് . 2016 ഡിസം 18 ഞായറാഴ്ച എല്ലാവർക്കും അവധി ദിവസം.ചെറിയാക്കരയിലെ അധ്യാപകരും കുട്ടികളും ആവേശത്തോടെ ഉപകരണ പ്രദർശനത്തിന് തെരഞ്ഞെടുത്തത് ഈ ഞായറാഴ്ചയാണ്. നടന്നത് പ്രദർശനം മാത്രമല്ല.ചെറിയാക്കരയിലെ കമ്യൂണിറ്റി ഹാളിന കത്ത് പ്രദർശനവും പുറത്ത് കാർഷിക സംസ്കൃതിയെ പരിചയപ്പെടുത്തുന്ന നാട്ടുകൂട്ടത്തിന്റെ ഒത്തുചേരലും. ആ കൂട്ടത്തിൽ പഴയ കാല കർഷകരായ കൊട്ടേട്ടനും കുഞ്ഞിരാമേ