പ്രഥമാധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.
ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി
സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ
തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന
ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി
വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ്
പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കാസർഗോഡ്
ഡയറ്റ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഡയറ്റ് പ്രിൻസിപ്പാൾ ഡോ:
പി.വി കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ. കെ.നാരായണൻ അധ്യക്ഷത
വഹിച്ചു. ഡയറ്റ് ലക്ചറർമാരായ സുബ്രഹ്മണ്യൻ, രാമചന്ദ്രൻ നായർ, ഇടയിലക്കാട്
എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ആദ്യ ദിവസം വിവിധ സെഷനുകൾ
കൈകാര്യം ചെയ്തു.ഡിസമ്പർ 28 വരെയാണ് പരിശീലനം.
Comments
Post a Comment