' ചങ്ങാതിക്കൂട്ടം ' ഗൌതമിനോപ്പം

ചങ്ങാതികളും അധ്യാപകരുമൊത്ത് ഇന്ന് ഗൗതം വീട് വിദ്യാലയമാക്കി. പാട്ടും കളികളുമായി അവൻ ചങ്ങാതികൾക്കൊപ്പം "ചങ്ങാതിക്കൂട്ട"ത്തിൽ കയ്യടിച്ചാസ്വദിച്ചു നടന്നു.
Gups ചന്തേരയിലെ സ്കൂളിലെത്താൻ സാധിക്കാത്ത ഗൗതം ശങ്കറിന്റെ വീടാണ് വിദ്യാലയമായി മാറിയത്.ക്ലാസ് ടീച്ചർ സ്വർണ്ണലത ടീച്ചറും ലളിത ടീച്ചറും കുട്ടികൾക്കൊപ്പം ഗൗതുവിനേയും ചേർത്തു നിർത്തി...
പിലിക്കോട് പഞ്ചായത്ത് വിദ്യാ.സ്റ്റാ. കമ്മിറ്റി ചെയർമാൻ ശ്രീ.ദാമോദരേട്ടൻ,SSA ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.ഗംഗാധരൻ മാസ്റ്റർ, AE0 വിജയൻ മാസ്റ്റർ, BPO ഉണ്ണി മാഷ്, PTAപ്രസിഡന്റ് തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി.



ചങ്ങാതിക്കൂട്ടത്തിലൂടെ ഗൗതുവിനൊരു മധുരമായ ഓർമ്മകൾ സമ്മാനിക്കുവാൻ അവനൊപ്പം ചേർന്ന് ഒരു പേരതൈ🌱 നട്ടുനനച്ചും, അടുക്കള തോട്ടമൊരുക്കാൻ പച്ചക്കറിവിത്തുകൾ നൽകിയുമാണ് ഞങ്ങൾ മടങ്ങിയത്.
ഗൗതുവിനേയും കുടുംബത്തേയും ചേർത്തു നിർത്തിയതിന് സ്കൂൾ HM മേരി ടീച്ചർക്കും ടീമിനും ഒരായിരം നന്ദി..

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്