അനഹിനോടൊപ്പം 'ചങ്ങതിക്കൂട്ടം'
ALPS തടിയൻ കൊവ്വലിലെ രണ്ടാം തരം വിദ്യാർത്ഥിയുമായ അനഹ്
മനോജിന്റെ വീട്ടിൽ ഇന്ന് 12 മണിക്ക് പോയി ചങ്ങാതിക്കൂട്ടം
രൂപീകരിച്ചിട്ടുണ്ട്. പടന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ പെട്ടെന്ന് ഉണ്ടായ
അസൗകര്യം മൂലം വാർഡ് മെമ്പർ ചിത്രേച്ചിയും സ്കുൾ HM ,ക്ലാസ് മാസ്റ്റർ, പി
ടി എ പ്രസിഡണ്ട്, രണ്ടാം തരത്തിലെ 12 കുട്ടികൾ , ഷീബ ടീച്ചര്‍ എന്നിവരാണ് അനഹിന്റെ വീട്ടിൽ
എത്തിച്ചേർന്നത്. BP 0ഉണ്ണി മാഷ് കഴിയുമെങ്കിൽ ഞാൻ എത്തുമെന്ന്
അറിയിച്ചെങ്കിലും വരാൻ പറ്റിയില്ലെന്ന് തോന്നുന്നു. എങ്കിലും മാഷിന്റെ അമ്മ
അവിചാരിതമായി അവിടെ എത്തിയിരുന്നു.
.
സ്കൂൾ അധികൃതർ വിചാരിച്ചിരുന്നത് അനഹ് ഭയങ്കര വികൃതിയായ കുട്ടിയാണെന്നാണ്.
സ്കൂളിൽ കൊണ്ട് വിടുന്ന വീടിന്
അടുത്തുള്ള അഞ്ചാറ് കുട്ടികൾ അന ഹിന്റെ ക്ലാസ്സിൽ ഉണ്ട്. അവരോട് അവധി
ദിവസങ്ങളിൽ ഇവിടെ വന്ന് അനഹിനോടൊപ്പം ചിലവഴിക്കാനും പറഞ്ഞു. കുട്ടികൾ അവൻ
സ്കൂളിൽ വന്നോട്ടെ ഞങ്ങൾ നോക്കി കൊള്ളാം എന്ന് പറഞ്ഞു. കുട്ടികളുടെ മുഖത്ത്
നല്ല സന്തോഷമായിരുന്നു. HM ഉം PTAപ്രസിഡണ്ടും കുട്ടികളുടെ അഭിപ്രായത്തെ
പിൻ താങ്ങി.

നല്ല സഹകരണ മനോഭാവം ആയിരുന്നു സച്ചുവിൽ നിന്ന്
ഇന്ന് കാണാൻ പറ്റിയത്.നല്ല മോനായി സച്ചുവും കൂട്ടുകാരും അരമണിക്കൂറോളം
കളിച്ചു . പാഠപുസ്തകത്തിലെ കവിത കുട്ടികൾ ചൊല്ലി കൊടുത്തപ്പോൾ അവൻ
കേട്ടിരുന്നു. അവൻഒരു മിനിട്ട് പോലും അടങ്ങിയിരിക്കുന്നതായി കണ്ടിട്ടില്ല. പിന്നെ കളറിംഗും ചെയ്തു. ചിത്രേച്ചിനല്ല ഒരു നാടൻ പാട്ടും
പാടികൊടുത്തു. കുറച്ച് അരി, കളറിംഗ് ബുക്ക് ക്രയോൺസ് ,fruits, toyട
എന്നിവയുമാണ് നമ്മൾ പോയത് .കുട്ടികൾക്ക്
കുടിക്കാൻ തണുത്ത വെള്ളവും പലഹാരങ്ങളും നൽകാനും സരിത ( സച്ചു ന്റെ അമ്മ )
മറന്നില്ല.


Comments
Post a Comment