ഒന്നാം ക്ലാസ്സില്‍ ഒന്നാം തരം പഠനം

ഗവ.യു.പി സ്കൂൾ മുഴക്കോത്തെ ഒന്നാം ക്ലാസ്സ് .കുട്ടികളെല്ലാം വളരെ അച്ചടക്കത്തോടെ വരികളായി തറയിലിരുന്ന് ശ്രീജ ടീച്ചർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ്.മലയാളത്തിലെ ഒന്നാം യൂണിറ്റിലെ പഠിച്ച പദങ്ങൾ ഓരോന്നായി വൈറ്റ് ബോർഡിൽ എഴുതbന്നു.കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു. ക്രമത്തിലുള്ള വായന ഒഴിവാക്കി ടീച്ചർ നിർദേശിക്കുന്ന പദം വായിക്കാൻ പറഞ്ഞപ്പോൾ വായനക്ക് പുതിയ മുഖം കൈവന്നു.
രണ്ടാം ഘട്ടത്തിൽപദങ്ങളെല്ലാം സ്ടിപ്പുകളിൽ എഴുതി. കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി.സ്ടിപ്പുകൾ തറയിൽ നിരത്തിവെച്ചു.ഒരു ഗ്രൂപ്പ് ഉയർത്തിക്കാണിക്കുന്ന സ്ട്രിപ്പ് മറ്റേ ഗ്രൂപ്പ് വായിക്കണം. വാശിയോടെ അവർ പ്രവർത്തനം ഏറ്റെടുത്തു. രണ്ടു ഗ്രൂപ്പുകളും എല്ലാ സ്ട്രിപ്പകളും വായിച്ചു.
മൂന്നാം ഘട്ടത്തിൽ വാക്യനിർമ്മാണമാണ്. പദസ്ട്രിപ്പുകളിൽ ഏതെങ്കിലും രണ്ടെണ്ണം ചേർത്ത് വാക്യങ്ങളാക്കണം - വായിക്കണം - ബോർഡിൽ എഴുതണം. ഞാൻ നിർദേശിച്ച വാക്യങ്ങളെല്ലാം കുട്ടികൾ നിർമ്മിച്ചു.ബോർഡിൽ എഴുതി. വായിച്ചു. ആകെ വന്ന പ്രശ്നം പദസ്ട്രിപ്പുകൾ ക്രമീകരിക്കുമ്പോൾ വന്ന ചെറിയ പിഴവുകൾ മാത്രമാണ്. തത്ത വന്നു -  എന്നതിന് പകരം -വന്നു തത്ത - എന്ന് ക്രമീകരിച്ചു. അത് വളരെ വേഗം പരിഹരിച്ചു. തുടർന്ന് ക്രമീകരിച്ച വാക്യങ്ങളെല്ലാം നോട്ട് പുസ്തകത്തിലേക്ക്. ഇതു വരെ ചെയ്ത പ്രവർത്തനങ്ങളുടെയെല്ലാം തെളിവ് തരുന്നതാണ് കുട്ടികളുടെ നോട്ട് ബുക്ക്. ചിത്രം വരയും, നിറം നൽകലും, ആകർഷകമാക്കലും അല്പം കൂടി ചേർത്താൽ നോട്ടുപുസ്തകം കുട്ടികൾക്ക് മയിൽപ്പീലി പുസ്തകമാകും. ഭാഷാ പ0നത്തിൽ അറിവു നിർമ്മാണം സ്വാഭാവികമായി സംഭവിക്കും അതിനുള്ള കളമൊരുക്കുകയേ വേണ്ടു എന്നതാണ് തിരിച്ചറിവ്.ശ്രീജ ടീച്ചറുടെ മികച്ച ആസൂത്രണവും നിർദേശങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സും ഒന്നിച്ചപ്പോൾ ഇന്നത്തെ തൽസ്ഥല പിന്തുണ സാർഥകമായി

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്