കേരളം അറുപതിന്റെ നിറവിൽ...ഒപ്പം ചേർന്ന് ബി.ആർ.സി.ചെറുവത്തൂരും

കേരളത്തിന്റെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സർവശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ  കാസർഗോഡ് ജില്ലയിൽ നടക്കുന്ന മാതൃഭാഷാ പക്ഷാചരണത്തിന്റെ സമാപനം നവംബർ 14 ന് ചെറുവത്തൂർ ബി.ആർ.സി.യിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ 'പൊതുവിദ്യാഭ്യാസവും ഭാവി കേരളവും' എന്ന വിഷയത്തിൽ ടി.ഗംഗാധരൻ, 'മലയാളമാണെന്റെ ഭാഷ' എന്ന വിഷയത്തിൽ സി.എം.വിനയചന്ദ്രൻ എന്നിവർ പ്രബന്ധാവതരണം നടത്തും.
         സെമിനാറിനു മുന്നോടിയായി നവംബർ 7 മുതൽ 14 വരെ വിദ്യാർഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 'കേരളത്തെ അറിയുക...അറിവു നേടി വളരുക ' എന്ന സന്ദേശമുമായി 7 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്  ചെറുവത്തൂർ ഉപജില്ലയിലെഎല്ലാ വിദ്യാലയങ്ങളിലും എൽ.പി, യു.പി.വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക്  പത്താം തീയതി നടക്കുന്ന പഞ്ചായത്തുതല മത്സരത്തിലും, ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു വീതം ടീമുകൾക്ക് 12ന് ബി.ആർ.സിയിൽ വെച്ച് നടത്തുന്ന മൾട്ടീ മീഡിയ മെഗാ ക്വിസ്സിലും പങ്കെടുക്കാം. പഞ്ചായത്തുതല ക്വിസ് നടക്കുന്ന വിദ്യാലയങ്ങളിൽ പൊതുവിദ്യാഭ്യാസവും മാതൃഭാഷയും എന്ന വിഷയത്തിൽ സായാഹ്ന സംവാദവും ഉണ്ടാകും.
     എട്ടാം ക്ലാസ്സിലെ കുട്ടികൾക്കുള്ള പ്രബന്ധരചനാ മത്സരവും അധ്യാപകർക്കായുള്ള കവിതാ രചനാ മത്സരവും 12 ന് ബി.ആർ.സിയിൽ നടക്കും. കൂടാതെ 'പൊതു വിദ്യാഭ്യാസവും മാതൃഭാഷയും ' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും പ്രബന്ധ മത്സരം ഉണ്ട്.പ്രധാനാധ്യാപകർ മുഖേന 11 ന് വൈകുന്നേരം  5 മണക്ക് മുമ്പായി പ്രബന്ധം BRC യിൽ ലഭിക്കണം.
'എന്റെ കേരളം സുന്ദര കേരളം' എന്ന വിഷയത്തിൽ 8 ന് 3 മണിക്ക് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് സമൂഹ ചിത്രരചന നടത്തും. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം 14ന് BRC യിൽ ഒരുക്കും.
പരിപാടിയുടെ വിജയത്തിനായി മുഴുവനാളുകളും സഹകരിക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം. സദാനന്ദൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.നാരായണൻ എന്നിവർ അഭ്യർഥിച്ചു.
      

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്